തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ല സ്‌കൂള്‍ കായികോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ മീറ്റ് റെക്കോഡുകളുടെ പ്രവാഹം. 14 പുതിയ മീറ്റ് റെക്കോഡുകളാണ് ഇന്നലെ പിറന്നത്. മേളയിലെ ആദ്യ ദിനത്തില്‍ നാല് മീറ്റ് റെക്കോഡുകളാണുണ്ടായിരുന്നത്. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡ്ല്‍സിലും ലോങ് ജംപിലും മൂര്‍ക്കനാട് എസ്.എസ്.എച്ച്.എസ്.എസിലെ റിദ ജാസ്മിന്‍ പുതിയ മീറ്റ് റെക്കോഡിന് ഉടമയായി. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാവാമുകുന്ദയിലെ എന്‍.കെ. അനാമിക ഡിസ്‌കസ് ത്രോയില്‍ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. 22.80 മീറ്റര്‍ എറിഞ്ഞാണ് മീറ്റ് റെക്കോഡ്. സി.എച്ച്.എം.എച്ച്.എസ് പൂക്കുളത്തൂരിലെ കെ. അമേയയും റെക്കോഡ് മറികടന്ന പ്രകടനം നടത്തി. 21.90 മീറ്ററാണ് അമേയ എറിഞ്ഞത്.
സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 4x400 റിലേയില്‍ തിരൂര്‍ ഉപജില്ല പുതിയ മീറ്റ് റെക്കോഡിന് ഉടമകളായി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ സി.എച്ച്.എം.എച്ച്.എസ് പൂക്കുളത്തൂരിലെ കെ. മുഷതാഖ് മീറ്റ് റോക്കോഡ് (6.57 മീറ്റര്‍) സ്ഥാപിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ഐഡിയല്‍ കടകശ്ശേരിയുടെ സുനീഷ് (51 മീറ്റര്‍) റെക്കോഡിട്ടു.
നാവാമുകുന്ദയുടെ വി.പി. മുഹമ്മദ് ഷഹാസിന്‍ (48.80 മീറ്റര്‍) റെക്കോഡ് മറികടന്ന പ്രകടനം നടത്തി. ജൂനിയര്‍ പെണ്‍കുട്ടുകളുടെ ഹൈജംപില്‍ നാവാമുകുന്ദയുടെ ആഷ്ന ഷൈജു (1.58 മീറ്റര്‍) പുതിയ റെക്കോഡിട്ടു. സീനിയര്‍ പെണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ആദിത്യ അജി (14.64 സെ.) മീറ്റ് റെക്കോര്‍ഡ് കുറിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ സി.എച്ച്.എം.കെ.എം.എച്ച്.എസ് കാവനൂരിലെ പി. വര്‍ഷ (35.10 മീറ്റര്‍) റെക്കോര്‍ഡ് നേട്ടം കുറിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ 4X400 റിലേയില്‍ എടപ്പാള്‍ ഉപജില്ലയും പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപിൽ ഐഡിയലിന്റെ ടി. അഞ്ചല്‍ ദീപും (6.96 മീ.) ഡിസ്‌കസ് ത്രോയില്‍ ഐഡിയലിന്റെ തന്നെ കെ. അജിത്തും (46.80 മീ) പുതിയ മീറ്റ് റെക്കോഡിന് ഉടമകളായി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കെ.കെ.എം.എച്ച്.എസ്.എസ് ചീക്കോടിലെ എം.പി. മുഹമ്മദ് അമീന്‍ (9.09.29 മിനിറ്റ്) പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. ചീക്കോടിലെ തന്നെ കെ.സി. മുഹമ്മദ് ജസീലും (9.09.71 മിനിറ്റ്) റെക്കോഡ് മറികടന്ന പ്രകടനം നടത്തി.
സീനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂരിന്റെ സി. അശ്വിന്‍ (54.50 മീ.) പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. നാവാമുകുന്ദയുടെ പി.കെ. വിഷ്ണു (54.30 മീ.), ഐഡിയലിന്റെ ടി. മുഹമ്മദ് ഷഹീര്‍ (52.98 മീ.) എന്നിവര്‍ റെക്കോഡ് മറികടന്നുള്ള പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.