മലപ്പുറം: മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ മേഖലയിലെ പെൺകുട്ടികളുടെ മുന്നേറ്റം അഭിമാനകരമാണെന്നും ജില്ലയുടെ വികസനത്തിന് മികച്ച സംഭാവനകൾ നൽകാൻ ഇവിടത്തെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് കഴിയണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. മലപ്പുറം ഗവ. കോളജിെൻറ സുവര്‍ണ ജൂബിലി ആഘോഷവും ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മലപ്പുറം ഗവ. കോളജിനെ സ്പെഷല്‍ ഗ്രേഡ് കോളജാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ കുട്ടികൾക്ക് കോളജ് പ്രവേശനത്തിന് ഒരു തടസ്സവുമില്ല. പരമാവധി സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. പുതിയ കോഴ്സുകൾ നൽകാനും പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കാനും വരുംകാലത്ത് സർക്കാർ തയാറാണ്. തൊഴില്‍ അന്വേഷകരായല്ല, മറ്റുള്ളവര്‍ക്ക് തൊഴില്‍ദാതാക്കളായി കുട്ടികളെ മാറ്റിയെടുക്കാന്‍ പരിശ്രമം നടത്തണം. കുട്ടികളുടെ സംരംഭക ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
കോളജില്‍ നടന്ന പരിപാടിയില്‍ കായിക മന്ത്രി വി. അബ്ദു റഹിമാന്‍ മുഖ്യാതിഥിയായി. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനായി. 'പോരിശ' എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്‍ക്കാണ് ഇതോടെ തുടക്കമായത്. കോളജില്‍ നടന്ന പരിപാടിയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ, നഗരസഭ ചെയര്മാന് മുജീബ് കാടേരി, അലുംനി അസോസിയേഷന് പ്രസിഡൻറ് യു. അബ്ദുൽ കരീം, കോളജ് പ്രിന്‍സിപ്പല്‍ കെ.കെ. ദാമോദരന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി. സുലൈമാന്‍, പൂര്‍വ അധ്യാപക പ്രതിനിധി പി.കെ. അബൂബക്കര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങൾ, അധ്യാപക സംഘടന പ്രതിനിധികള്‍, വിദ്യാർഥി സംഘടന പ്രതിനിധികള്‍, കോളജ് പൂര്‍വ വിദ്യാർഥികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
50 കലാലയ വർഷങ്ങൾ
1972 ലാണ് മലപ്പുറം ഗവ. കോളജ് ആരംഭിക്കുന്നത്. ജില്ലയിലെ ആദ്യത്തെ സര്‍ക്കാര്‍ കോളജാണിത്. കോട്ടപ്പടി താലൂക്ക് ആശുപത്രി കെട്ടിടത്തിലായിരുന്നു ആദ്യം കോളജ് പ്രവര്‍ത്തിച്ചിരുന്നത്. തുടക്കത്തില്‍ പ്രീഡിഗ്രി ബാച്ചുകളും എക്കണോമിക്സ്, അറബിക്, ബികോം ബിരുദ കോഴ്സുകളുമാണുണ്ടായിരുന്നത്. 1980ല്‍ സിവില്‍ സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്ന മുണ്ടുപറമ്പിലെ കെട്ടിടത്തിലേക്ക് കോളജ് പ്രവര്‍ത്തനം ആരംഭിച്ചു.
ഒമ്പത് ബിരുദ കോഴ്സുകളും ഏഴ് ബിരുദാനന്തര ബിരുദ കോഴ്സുകളുമായി 1,986 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കോളജിെൻറ ആദ്യകാല പ്രിൻസിപ്പല്‍ പ്രഫ. മുഹമ്മദുണ്ണി മാസ്റ്ററെയും ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.