ചേലേമ്പ്ര: വാക്സിനേഷൻ പൂർത്തീകരിച്ച ജീവനക്കാർക്ക് സൗജന്യ വിനോദയാത്രയുമായി ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ്. വിദ്യാർഥികളുടെ സുരക്ഷക്ക് ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന ജീവനക്കാരുടെ തീരുമാനത്തിന് ഉചിതമായ അംഗീകാരം ഏർപ്പെടുത്തുകയായിരുന്നെന്ന് മാനേജർ എൻ.സി. പാർവതി പറഞ്ഞു. മലപ്പുറം കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ചാണ് അധ്യാപക-അനധ്യാപക ജീവനക്കാർക്ക് അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങളിലേക്ക് ഏകദിന യാത്ര സംഘടിപ്പിച്ചത്.
സ്കൂൾ മാനേജർ എൻ.സി. പാർവതി ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ സതീശൻ രാമനാട്ടുകര, ദീപക്, പി.വി. ബൈജീവ്, പ്രിയ എന്നിവർ നേതൃത്വം നൽകി. കെ.എസ്.ആർ.ടി.സി ഡ്രൈവർമാരായ സുരേഷ്ബാബു, സതീഷ് എന്നിവരാണ് കൂടെയുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.