പൊന്നാനി: വർഷങ്ങളുടെ മുറവിളികൾക്കൊടുവിൽ സഞ്ചാരയോഗ്യമായി പൊന്നാനി പുളിക്കകടവ് തൂക്കുപാലം. അറ്റകുറ്റ പണികൾ പൂർത്തീകരിച്ചതോടെ പാലത്തിലൂടെ കാൽനടയാത്രക്ക് തുടക്കമായി.
തകർന്ന് കാൽനട പോലും ദുസ്സഹമായ തൂക്കുപാലത്തിന്റെ അറ്റകുറ്റപണികളാണ് അടിയന്തരമായി പൂർത്തീകരിച്ചത്. പടികളിലെയും മുകൾഭാഗത്തെയും ഷീറ്റുകൾ മാറ്റിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്.
പ്രവൃത്തികൾ സുഗമമായി നടത്തുന്നതിന്റെ ഭാഗമായി ഇതിലൂടെയുള്ള സഞ്ചാരം നിരോധിച്ചിരുന്നു. ഷീറ്റുകൾ വെൽഡ് ചെയ്യുന്ന പ്രവൃത്തികൾ വളരെ വേഗമാണ് പൂർത്തിയാക്കിയത്. പെയിന്റിങും നടത്തി തൂക്കുപാലം സഞ്ചാരയോഗ്യമാക്കി.
കെൽ കമ്പനിയാണ് നിർമാണം നടത്തിയത്. നേരത്തെ പുനർനിർമാണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മൂലം അറ്റകുറ്റപണികൾ വൈകുകയായിരുന്നു.
17.5 ലക്ഷം രൂപ ചെലവിലാണ് പൊന്നാനി മാറഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കക്കടവ് കായൽ തീരത്ത് നടപ്പാലം അറ്റകുറ്റപ്പണി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.