പൊന്നാനി: പുതുപൊന്നാനിയിൽ വീട് കത്തിക്കുകയും സ്കൂട്ടർ തല്ലി തകർത്ത് ബാറ്ററി മോഷണം നടത്തുകയും ചെയ്ത സംഭവത്തിലെ പ്രതികൾ പൊന്നാനി പൊലീസിന്റെ പിടിയിലായി.
പൊന്നാനി മരക്കടവ് മാളിയേക്കൽ ഫാറൂഖ് (27), വെളിയങ്കോട് എസ്.ഐ പടി തണ്ണിതുറയിൽ ഉമറുൽ ഫാറൂഖ് എന്ന കിട്ടുണ്ണി ഫാറൂഖ് (23), പൊന്നാനി മരക്കടവ് രായിന്റകത്ത് ഹാരിസ് (24) എന്നിവരാണ് അറസ്റ്റിലായത്.
ആഗസ്റ്റ് ഒമ്പതിന് പുലർച്ചെ പുതുപൊന്നാനി മുനമ്പം ജാറത്തിനടുത്ത് താമസിക്കുന്ന ബൽക്കീസിന്റെ ഓലമേഞ്ഞ വീടിന് തീവെക്കുകയും പുതുപൊന്നാനി മെഹബൂബിന്റെ വീടിനുമുന്നിൽ നിർത്തിയിട്ട സ്കൂട്ടർ കടപ്പുറത്ത് കൊണ്ടുപോയി മുൻഭാഗം തല്ലിതകർത്ത് നശിപ്പിക്കുകയും വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ച് കടപ്പുറത്ത് ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളാണ് പിടിയിലായത്.
തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ പൊന്നാനി പൊലീസ് ഇൻസ്പെക്ടർ ടി.പി. ഫാർഷാദ്, എസ്.ഐമാരായ എം. സുരേഷ് കുമാർ, കെ. പ്രവീൺ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. അഷറഫ്, നാസർ, എസ്. പ്രശാന്ത് കുമാർ, ടി.എസ്. വിപിൻരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.
ഉമറുൽ ഫാറൂഖ് 2019ൽ കുപ്രസിദ്ധ മോഷ്ടാവ് ഓട്ടോ സുഹൈലിനൊപ്പം മണ്ണാർക്കാട് സ്റ്റേഷനിൽ വാഹന മോഷണ കേസിൽ കൂട്ടുപ്രതിയാണ്.
പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ തവനൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.