മഞ്ചേരി: പുൽപ്പറ്റ പഞ്ചായത്തിൽ വോട്ടർപട്ടികയിൽ ആക്ഷേപം ഉന്നയിച്ച വ്യക്തിയെ കൈയേറ്റം ചെയ്തതായി പരാതി. സി.പി.എം പ്രവർത്തകനായ എം. അബ്ദുൽ ഹാദിയെയാണ് കൈയേറ്റം ചെയ്തതായി പരാതിയുള്ളത്. സംഭവത്തിൽ സെക്രട്ടറിക്ക് പരാതി നൽകി. എട്ടാം വാർഡിലെ 36 വോട്ടർമാരുടെ േപരുകൾ നീക്കാൻ ഹാദി അടക്കമുള്ള പ്രവർത്തകർ ആക്ഷേപം ഉന്നയിച്ചിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ ഹിയറിങ്ങിനായി വെള്ളിയാഴ്ച പഞ്ചായത്തിൽ ഹാജരാകാൻ സെക്രട്ടറി ആവശ്യപ്പെട്ടു. വോട്ടർമാർ നേരിട്ട് ഹാജരാകാതെ രക്ഷിതാക്കളും പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകരും ചേർന്ന് ഹിയറിങ് പൂർത്തികരിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്ത ഹാദിയെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ മുന്നിൽെവച്ച് കൈയേറ്റം ചെയ്തെന്നാണ് പരാതി.
അതേസമയം, ഇതേവാർഡിൽനിന്ന് 21 പേരെ പേരെ നീക്കം ചെയ്യാൻ മുസ്ലിം ലീഗ് പ്രവർത്തകരും ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ, ഇവരിലാരും പഞ്ചായത്തിൽ ഹിയറിങ്ങിനായി എത്തിയില്ലെന്നും കോവിഡ് മാനദണ്ഡം ഉള്ളത് കൊണ്ട് രക്ഷിതാക്കൾ എത്തിയാൽ മതിയെന്ന് പഞ്ചായത്തിൽ നേരത്തേ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചിരുന്നെന്നും അതുകൊണ്ടാണ് രക്ഷിതാക്കൾ ഹാജരായതെന്നും ലീഗ് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പുൽപ്പറ്റ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുക്കൊളത്തൂർ ടൗണിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.