സുരക്ഷ’യില്ലാതെ മഞ്ചേരിയിലെ ഭക്ഷ്യസുരക്ഷ ഓഫിസ്

മ​ഞ്ചേ​രി: വ​ർ​ഷ​ങ്ങ​ളാ​യി മ​ഞ്ചേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷ മ​ഞ്ചേ​രി സ​ർ​ക്കി​ൾ ഓ​ഫി​സ് കു​ടി​യി​റ​ക്ക് ഭീ​ഷ​ണി​യി​ൽ. കെ​ട്ടി​ടം ഒ​ഴി​യാ​ൻ കോ​ട​തി​വി​ധി​യും വ​ന്ന​തോ​ടെ പു​തി​യ ഓ​ഫി​സ് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ. 19 വ​ർ​ഷ​മാ​യി മ​ഞ്ചേ​രി ടൗ​ൺ ഹാ​ളി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കെ​ട്ടി​ടം ഒ​ഴി​യ​ണ​മെ​ന്ന് ഉ​ട​മ വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​റ്റൊ​രു ഇ​ടം ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ ഓ​ഫി​സ് ഒ​ഴി​യാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ ഉ​ട​മ കോ​ട​തി​യെ സ​മീ​പി​ച്ചു. കെ​ട്ടി​ടം അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം 10ന് ​മ​ഞ്ചേ​രി മു​ൻ​സി​ഫ് കോ​ട​തി​യും ഉ​ത്ത​വി​ട്ടു. ഇ​തോ​ടെ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കാ​ൻ പു​തി​യ സ്ഥ​ലം തേ​ടു​ക​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്.

മ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ല​മാ​ണ് സ​ർ​ക്കി​ൾ ഓ​ഫി​സി​ന്റെ പ്ര​വ​ർ​ത്ത​ന പ​രി​ധി. മ​ഞ്ചേ​രി കേ​ന്ദ്രീ​ക​രി​ച്ച് ത​ന്നെ പു​തി​യ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ താ​ൽ​പ​ര്യം. മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഓ​ഫി​സി​ന് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് അ​ധി​കൃ​ത​ർ ജി​ല്ല ക​ല​ക്ട​റെ​യും ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​റെ​യും സ​മീ​പി​ച്ചി​രു​ന്നു. സി​വി​ൽ സ്റ്റേ​ഷ​നി​ൽ ആ​വ​ശ്യ​മാ​യ സ്ഥ​ലം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്.

സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​റ്റു കെ​ട്ടി​ട​ങ്ങ​ളി​ലും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ഒ​ഴി​വി​ല്ല. ഇ​തോ​ടെ ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല​ള്ള ഏ​തെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ൽ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ലം അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. 2029 രൂ​പ​യാ​ണ് മാ​സ വാ​ട​ക. ഇ​ത് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് ന​ൽ​കു​ന്ന​ത്.

ഒ​രു ത​വ​ണ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളി​ലെ പി​ശ​കി​നെ തു​ട​ർ​ന്ന് വാ​ട​ക തു​ക സ​ർ​ക്കാ​റി​ലേ​ക്ക് മ​ട​ക്കു​ക​യും ചെ​യ്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു ആ​ദ്യം ഓ​ഫി​സി​ന്റെ പ്ര​വ​ർ​ത്ത​നം. പി​ന്നീ​ട് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ ഓ​ഫി​സ് മ​ല​പ്പു​റ​ത്തേ​ക്ക് മാ​റി​യ​പ്പോ​ൾ ഇ​തി​ലേ​ക്ക് മാ​റി. ഈ ​കെ​ട്ടി​ടം മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ത്ത​തോ​ടെ ഇ​വി​ടെ നി​ന്നും മാ​റേ​ണ്ടി വ​ന്നു. കെ​ട്ടി​ടം ഒ​ഴി​യാ​ൻ സാ​വ​കാ​ശം തേ​ടി കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

Tags:    
News Summary - Food Safety Office in Manjeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.