Representational Image

പച്ചക്കറി വിലയിൽ ആശ്വാസം

മ​ഞ്ചേ​രി: ഇ​ത്ത​വ​ണ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് കൈ​പൊ​ള്ളി​ല്ല. പ​ച്ച​ക്ക​റി വി​ല​യി​ൽ നേ​രി​യ ആ​ശ്വാ​സം. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ വ​ലി​യ വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ലി​യ ഉ​ള്ളി​ക്കും ത​ക്കാ​ളി​ക്കും വി​ല കു​റ​യു​ക​യും ചെ​യ്തു. വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി എ​ന്നി​വ​ക്ക് മാ​ത്ര​മാ​ണ് ചെ​റി​യ തോ​തി​ൽ വി​ല വ​ർ​ധി​ച്ച​ത്. വ​ലി​യ ഉ​ള്ളി ക​ഴി​ഞ്ഞ​ദി​വ​സം കി​ലോ​ഗ്രാ​മി​ന് 50 ആ​യി​രു​ന്നു. ഇ​ത് ഇ​ന്ന​ലെ 40 ആ​യി കു​റ​ഞ്ഞു. ത​ക്കാ​ളി 40ൽ​നി​ന്നും 30 ആ​യി. വെ​ളു​ത്തു​ള്ളി 260 ആ​ണ് വി​ല. ഇ​ഞ്ചി 120ൽ ​എ​ത്തി. ക്യാ​ര​റ്റ്, വെ​ള്ള​രി, ക​യ്പ എ​ന്നി​വ​ക്കും വി​ല​യി​ടി​വു​ണ്ടാ​യ​ത് വീ​ട്ട​മ്മ​മാ​ർ​ക്ക് ആ​ശ്വാ​സം പ​ക​രും. വെ​ണ്ട -50, ഉ​രു​ള​ക്കി​ഴ​ങ്ങ് -30, പ​യ​ർ -50, ക്യാ​ര​റ്റ് -20 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ഞ്ചേ​രി​യി​ലെ വി​ല. വി​ല കു​റ​ഞ്ഞ​തോ​ടെ ക​ച്ച​വ​ടം വ​ർ​ധി​ച്ച​താ​യും വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Relief in vegetable prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.