ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് ആ​റ് വ​ര്‍ഷം ത​ട​വും പി​ഴ​യും

മ​ഞ്ചേ​രി: നാ​ല് വ​യ​സ്സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 63കാ​ര​നെ മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക് സ്‌​പെ​ഷ​ല്‍ കോ​ട​തി (ര​ണ്ട്) ആ​റ് വ​ര്‍ഷ​വും ഒ​രു മാ​സ​വും ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്കാ​നും 5000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. വേ​ങ്ങ​ര ഊ​ര​കം പു​ല്ല​ന്‍ചാ​ലി​ല്‍ പു​ത്ത​ന്‍പീ​ടി​ക പ​ന​ക്ക​ല്‍ പ്ര​ഭാ​ക​ര​നെ​യാ​ണ് (63) ജ​ഡ്ജി എ​സ്. ര​ശ്മി ശി​ക്ഷി​ച്ച​ത്. 2023 ആ​ഗ​സ്റ്റ് ഒ​ന്നി​നും അ​തി​നു മു​മ്പ് പ​ല​ത​വ​ണ​യും കു​ട്ടി​ക്ക് മാ​ന​ഹാ​നി വ​രു​ത്തി​യെ​ന്നാ​ണ് കേ​സ്. പോ​ക്‌​സോ ആ​ക്ട് പ്ര​കാ​രം അ​ഞ്ചു​വ​ര്‍ഷം ക​ഠി​ന ത​ട​വും 5000 രൂ​പ പി​ഴ​യും, മാ​ന​ഹാ​നി വ​രു​ത്തി​യ​തി​ന് ഒ​രു വ​ര്‍ഷ​ത്തെ ക​ഠി​ന ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ. ഇ​തി​ന് പു​റ​മെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ന് ഒ​രു മാ​സ​ത്തെ ക​ഠി​ന​ത​ട​വും ശി​ക്ഷ​യു​ണ്ട്.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു മാ​സ​ത്തെ അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​യ​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ തു​ക അ​തി​ജീ​വി​ത​ക്ക് ന​ല്‍കാ​നും കോ​ട​തി വി​ധി​ച്ചു. മ​ല​പ്പു​റം വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ എ.​എ​സ്‌.​ഐ എ​ന്‍. നി​ഷ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന റ​സി​യ ബം​ഗാ​ള​ത്ത് ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​എം സ​ജി​നി പ്ര​തി​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ. ​എ​ന്‍. മ​നോ​ജ് 13 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു.  

Tags:    
News Summary - sexual assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.