ഉ​ണ്ണി​ഹ​സ​ൻ ത​െൻറ കു​തി​ര​ക​ളു​മാ​യി 

പ്രാ​യ​ത്തെ പി​ടി​ച്ചു​കെ​ട്ടി ഉ​ണ്ണി​ഹ​സ​െൻറ അ​ശ്വ​മേ​ധം

മ​ഞ്ചേ​രി: പ്രാ​യം ത​നി​ക്ക് വെ​റും അ​ക്ക​മാ​ണെ​ന്ന് തെ​ളി​യി​ച്ച് കു​തി​ര​പ്പു​റ​ത്ത് പാ​യു​ക​യാ​ണ് മേ​മാ​ട് മോ​ഴി​ക്ക​ൽ വീ​ട്ടി​ൽ ഉ​ണ്ണി​ഹ​സ​ൻ. കു​തി​ര​സ​വാ​രി പ​ഠി​ക്ക​ണം എ​ന്നു​ള്ള​വ​ർ​ക്ക് മേ​മാ​ട്ടി​ലെ വീ​ട്ടി​ലെ​ത്തി​യാ​ൽ മ​തി. 65ാം വ​യ​സ്സി​ലും കു​തി​ര​സ​വാ​രി പ​ഠി​പ്പി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം. ക​ർ​ഷ​ക​നാ​യ ഉ​ണ്ണി​ഹ​സ​ൻ ത​െൻറ ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലാ​ണ് കു​തി​ര​യു​മാ​യി ചു​റ്റു​ന്ന​ത്.

വീ​ടി​ന​ടു​ത്തു​ള്ള മൈ​താ​ന​ത്താ​ണ് പ​രി​ശീ​ല​നം. ല​ക്ഷ​ണ​മൊ​ത്ത ര​ണ്ട് കു​തി​ര​ക​ളാ​ണ് വീ​ട്ടി​ലു​ള്ള​ത്. ടി​പ്പു​വെ​ന്ന ആ​ൺ​കു​തി​ര​യും റാ​ണി എ​ന്ന പെ​ൺ​കു​തി​ര​യും. മൂ​ന്ന് കൊ​ല്ലം മു​മ്പാ​ണ് റാ​ണിെ​യ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. അ​വ​ശ​യാ​യ നി​ല​യി​ലാ​യി​രു​ന്നു. ഭ​ക്ഷ​ണ​വും മ​റ്റും ന​ൽ​കി പ​രി​ച​രി​ച്ചു. പി​ന്നീ​ട് കു​തി​ര​സ​വാ​രി​ക്ക് കൊ​ണ്ടു​പോ​കാ​നാ​വു​ന്ന വി​ധം മാ​റ്റി​യെ​ടു​ത്തു.

അ​തി​നു​ള്ള ക​ട​പ്പാ​ടും റാ​ണി​ക്കു​ണ്ട്. വീ​ട്ടി​ലു​ള്ള ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് വ​രെ അ​ടു​പ്പ​മാ​ണ്. ഒ​രു​വ​ർ​ഷം മു​മ്പ് ടി​പ്പു​വി​നെ​യും കൊ​ണ്ടു​വ​ന്നു. പു​ല്ല്, വെ​ള്ളം, മു​തി​ര, ക​ട​ല, ഗോ​ത​മ്പ്, ചെ​റു​പ​യ​ർ, വ​യ്​​ക്കോ​ൽ എ​ന്നി​വ​യാ​ണ് ഭ​ക്ഷ​ണം. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ കു​ളി​പ്പി​ക്കു​ക​യും ചെ​യ്യും. അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം കു​തി​ര സ​വാ​രി പ​ഠി​ക്കാ​നാ​യി പ​ല​രും ഉ​ണ്ണി​ഹ​സ​െൻറ അ​ടു​ക്ക​ലെ​ത്താ​റു​ണ്ട്.

പേ​ര​ക്കു​ട്ടി​ക​ളാ​യ ഫാ​ത്തി​മ ഷെ​റി​ൻ, സ​മ്മാ​സ്, മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ്, മു​ഹ​മ്മ​ദ് നാ​സിം, സി​യ എ​ന്നി​വ​രെ​ല്ലാം അ​സ്സ​ലാ​യി സ​വാ​രി ന​ട​ത്തും. വീ​ട്ടു​കാ​രും പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്. ഈ ​വ​ർ​ഷ​മാ​ദ്യം എം.​എ​സ്.​പി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന കു​തി​ര​സ​വാ​രി​യി​ൽ ഇ​ദ്ദേ​ഹ​വും പ​ങ്കെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Unni Hasans's horse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.