മങ്കട: കുറുവ എ.യു.പി സ്കൂളിലെ ഷഫീഖ് തുളുവത്ത് എന്ന അധ്യാപകൻ ഉറക്കമൊഴിച്ച് സമൂസ നിർമാണത്തിലാണ്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത വിദ്യാർഥികള്‍ക്ക് പണം കണ്ടെത്താനായി പരിശ്രമിക്കുകയാണ് ഇദ്ദേഹം. രാത്രി 11.30 മുതൽ രാവിലെ ഏഴ് വരെ ഉറക്കമൊഴിച്ച് സമൂസ കമ്പനിയിൽ ജോലി ചെയ്ത് ദിവസേന കിട്ടുന്ന 700 രൂപ ശേഖരിച്ച് നിർധന വിദ്യാർഥികളെ കണ്ടെത്തി സഹായിക്കുകയാണ് ഈ യുവ അധ്യാപകൻ.
നിര്‍ധന കുടുംബത്തിലെ രക്ഷിതാക്കള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാൻ ധനസമാഹരണത്തിന് ശ്രമിച്ചിരുന്നു. എന്നാൽ, പണം തികയാതെ വന്നപ്പോഴാണ് തെൻറ പഴയ ജോലിയിലേർപ്പെട്ട് പണം കണ്ടെത്താന്‍ തീരുമാനിച്ചത്. പഠനകാലത്ത് താന്‍ അനുഭവിച്ച ഇല്ലായ്മയുടെ അനുഭവങ്ങള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നതിനാലാണ് ഈ ശ്രമമാരമഭിച്ചത്.
പൊതുപ്രവർത്തനത്തിൽ സജീവമായ ഷഫീഖ് ഇപ്പോൾ കലക്ടറേറ്റിലെ കോവിഡ് വാർ റൂമിലും സേവനം ചെയ്യുന്നുണ്ട്. പ്രമുഖ സമൂസ വ്യാപാരകേന്ദ്രമായ പഴമള്ളൂര്‍ സമൂസപ്പടിയിലെ തുളുവത്ത് അഹമ്മദ് കുട്ടിയുടെയും ആല്‍പറ്റക്കുളമ്പ് സ്വദേശിനി വടക്കാത്ര സഫിയയുടെയും മകനാണ്.
പഠനത്തോടൊപ്പം കലാരംഗത്തും മികവ് കാണിച്ച ഷഫീഖ് തനിക്ക് കിട്ടിയ പ്രചോദനത്തെ തുടര്‍ന്നാണ് ആറ് വർഷം മുമ്പ് അധ്യാപന മേഖലയില്‍ എത്തിപ്പെട്ടത്. അധ്യാപനത്തിൽ മികവേറിയ രീതികള്‍ അവലംബിക്കുന്നതിനാല്‍ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഇഷ്ട അധ്യാപകനാണ്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വീട്ടിൽ എത്തിക്കാൻ ഇടപെടൽ നടത്തിയിട്ടുണ്ട്. ഡി.ഇ.എല്‍.എഡ് കോഴ്സ് പൂര്‍ത്തിയാക്കിയ വെള്ളില സ്വദേശിനി ഇ.കെ. സഫ റസ്മയാണ് ഭാര്യ. മൂന്ന് മാസം പ്രായമായ ഷിമാസ് അയ്സൽ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.