മലപ്പുറം: ഉന്നത പഠനത്തിനായി കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെയും ജോർജിയ, ഉസ്ബെകിസ്താൻ, ഈജിപ്ത്, പോളണ്ട്, റഷ്യ, മാൽദോവ, ഫിലിപ്പീൻസ്, അർമേനിയ, കസാഖ്സ്താൻ, കിർഗിസ്താൻ, അസർബൈജാൻ, ന്യൂസിലൻഡ്, മലേഷ്യ, കാനഡ, നെതർലാൻഡ്സ് രാജ്യങ്ങളിലെയും പ്രശസ്ത സർവകലാശാലകളിൽ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്കായി ‘മാധ്യമ’ത്തിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.
വിദ്യാഭ്യാസ മേഖലയിൽ പ്രവൃത്തി പരിചയമുള്ള ഹെൽപ് അബ്രോഡ് എന്ന സ്ഥാപനവുമായി ചേർന്ന് മേയ് 18 നാണ് വെബിനാർ നടത്തുന്നത്. ഉന്നത പഠന സാധ്യതകളെക്കുറിച്ചുള്ള സമഗ്രമായ വിവരം വെബിനാർ നൽകും. വിവിധ സർവകലാശാലകളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരം ഉണ്ടാകും.
വിദേശത്ത് പഠനത്തിനായി സർവകലാശാലകൾ തിരഞ്ഞെടുക്കാനുള്ള മാർഗനിർദേശവും ലഭ്യമാകുന്ന സ്കോളർഷിപ് വിവരങ്ങളും വെബിനാറിലൂടെ അറിയാം. കോഴ്സുകളുടെ വിവരങ്ങൾ, പ്രവേശനരീതി, കോഴ്സുകളുടെ ദൈർഘ്യം, പാർട്ട് ടൈം ജോലി, കോഴ്സ് പൂർത്തിയായ ശേഷമുള്ള കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ വിദഗ്ധർ പങ്കുവെക്കും. സൗജന്യ രജിസ്ട്രേഷന് ക്യു ആർ കോഡ് സ്കാൻ ചെയ്യുക. ഫോൺ:9188001003.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.