മേലാറ്റൂർ: അറ്റകുറ്റപ്പണി നടത്താനായി അടച്ചിട്ട നിലമ്പൂർ-ഷൊർണൂർ റെയിൽപാതയിലെ മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് പ്രവൃത്തി പൂർത്തിയാക്കി ഗേറ്റ് വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തത്.
വ്യാഴാഴ്ച രാവിലെയാണ് ഗേറ്റ് പൂർണമായും അടച്ച് അറ്റകുറ്റപ്പണി തുടങ്ങിയത്. ഞായറാഴ്ച ഉച്ചയോടെ മാത്രമേ ഗേറ്റ് തുറക്കൂ എന്നായിരുന്നു അധികൃതർ നേരേത്ത അറിയിച്ചിരുന്നത്.
എന്നാൽ, ദ്രുതഗതിയിൽ പ്രവൃത്തി പൂർത്തീകരിക്കുകയായിരുന്നു. ട്രെയിനുകൾ കടന്നുപോകുന്നതിനാൽ പകൽ ഭാഗികമായി മാത്രമേ പ്രവൃത്തി നടന്നിരുന്നുള്ളൂ. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കിടെ ഗേറ്റ് അടച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാരികൾക്കും പരാതിയുണ്ടായിരുന്നു.
എങ്കിലും പറഞ്ഞതിലും ഒരു ദിവസം നേരേത്ത പ്രവൃത്തി പൂർത്തിയാക്കി ക്രിസ്മസ് തലേന്ന് ഗേറ്റ് തുറന്നുകൊടുത്തത് പൊതുജനങ്ങൾക്കും വ്യാപാരികള്‍ക്കും ഏറെ ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.