മേലാറ്റൂർ: അഞ്ച് പവൻ സ്വർണവും പണവുമടങ്ങിയ ബാഗും പഴ്സും ഉടമസ്ഥർക്ക് തിരിച്ചുനൽകി മാതൃകയായി മലഞ്ചരക്ക് കടയുടമ. മേലാറ്റൂർ റെയിൽവേ ഗേറ്റിന് സമീപം മലഞ്ചരക്ക് കച്ചവടം നടത്തുന്ന കീഴാറ്റൂർ ഇല്ലിക്കൽ ബാലസുബ്രഹ്മണ്യനാണ് സ്വർണവും പണവുമടങ്ങുന്ന ബാഗും പഴ്സും വീണുകിട്ടിയത്.
പുളിയക്കോട് പൊള്ളക്കുന്നൻ ഖമറുദ്ദീെൻറയാണ് അഞ്ച് പവൻ സ്വർണമടങ്ങുന്ന ബാഗ്. ചോലക്കുളം നെടുങ്ങാപാറ ലക്ഷ്മി (മുണ്ടി)യുടേതാണ് ഒരു സ്വർണമാലയും പണവുമടങ്ങുന്ന പഴ്സ്. ലക്ഷ്മി തെൻറ കടയിൽ സാധനം വാങ്ങാൻ വന്നപ്പോൾ മറന്നുെവച്ച് പോവുകയായിരുന്നു. ഖമറുദ്ദീെൻറ ബാഗ് കടയുടെ സമീപത്തുനിന്നാണ് ലഭിച്ചതെന്ന് ബാലസുബ്രഹ്മണ്യൻ പറഞ്ഞു. ഉടൻ ഇവ രണ്ടും മേലാറ്റൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന്, സി.ഐ കെ. റഫീഖ്, ഉദ്യോഗസ്ഥരായ ഫക്രുദ്ദീൻ അലി, അജീഷ് എന്നിവരുടെ സാനിധ്യത്തിൽ ഉടമസ്ഥർക്ക് ഇവ തിരിച്ചുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.