വ്യത്യസ്ത രാജ്യങ്ങളുടെ അപൂർവ നാണയശേഖരവുമായി ഒാേട്ടാ ഡ്രൈവർ. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് ഇൗസ്റ്റ് മണ്ണാർമലയിലെ കൈപ്പള്ളി മുഹമ്മദലിയുടെ (41) കൈവശമാണ് ഏകദേശം 65 രാജ്യങ്ങളുടെ പുതിയതും പഴയതുമായ നാണയശേഖരമുള്ളത്. അമേരിക്ക, ബ്രിട്ടൻ, ഇൗജിപ്ത്, ബംഗ്ലാദേശ്, പാകിസ്താൻ, ലിബിയ, ഇന്തോനേഷ്യ, നൈജീരിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളുടേതടക്കം ശേഖരത്തിലുണ്ട്. അറബ് രാജ്യങ്ങളുടേതാണ് കൂടുതൽ.
1997 മുതൽ 2014 വരെ ജിദ്ദയിൽ ഫൈവ് സ്റ്റാർ ഹോട്ടലിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഹോട്ടലിൽ എത്തുന്നവർ ടിപ് ആയി നൽകുന്ന പണത്തിൽനിന്ന് നാണയങ്ങൾ ഇദ്ദേഹം മാറ്റിവെക്കാൻ തുടങ്ങി. പിന്നീടാണ് നാണയങ്ങൾ സ്വരുക്കൂട്ടണമെന്ന ആഗ്രഹം ഉടലെടുത്തത്.
നാണയശേഖരണത്തിനാണ് എന്ന് പറഞ്ഞപ്പോൾ ഹോട്ടലിലെത്തുന്ന വിവിധ രാജ്യക്കാർ നാണയം നൽകാൻ മുന്നോട്ടുവരുകയായിരുന്നെന്ന് മുഹമ്മദലി പറഞ്ഞു. മണ്ണാർമലയിലെ ഒാേട്ടാ ഡ്രൈവറായ മുഹമ്മദലി കർഷകൻ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.