മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി വിലക്കയറ്റത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് പ്രസിഡന്‍റ് പി.കെ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, മണ്ഡലം സെക്രട്ടറി വി. മുസ്തഫ, മന്നയിൽ അബൂബക്കർ, ഹാരിസ് ആമിയൻ, മുസ്തഫ മണ്ണിശ്ശേരി, ബഷീർ മച്ചിങ്ങൽ, പി.കെ. ബാവ, പി.കെ. ഹക്കീം, സി.പി. സാദിഖലി, സുബൈർ മൂഴിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
മലപ്പുറം: മുസ്ലിം ലീഗ് കോഡൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ സായാഹ്നം കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്‍റ് വി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ.എന്‍.എ. ഹമീദ്, ട്രഷറർ പി.സി. മുഹമ്മദ് കുട്ടി, എന്‍. കുഞ്ഞീതു, പി. അബ്ബാസ്, കുന്നത്ത് കുഞ്ഞി മുഹമ്മദ്, തറയില്‍ യൂസഫ്, എം.പി. മുഹമ്മദ്, കെ.എം. സുബൈര്‍, സി.പി. ഷാജി, എം.ടി. ഉമ്മര്‍ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.