തേഞ്ഞിപ്പലം: ദേശീയപാത വികസനത്തോടെ ഉപജീവനമാർഗമായ പെട്ടിക്കട നടത്താൻ കഴിയാതെ ഭിന്നശേഷിക്കാരനായ യുവാവ് പെരുവഴിയിൽ. ചേലേമ്പ്ര സ്വദേശി സുബൈറാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി വാടകക്ക് അനുവദിച്ച സ്ഥലത്ത് പെട്ടിക്കട നടത്തി കുടുംബം നോക്കിയിരുന്നത്. സ്ഥലം ഏറ്റെടുത്തപ്പോൾ പെട്ടിക്കട പൊളിക്കേണ്ട രീതിയിൽ ആണ്.
അവിടെനിന്ന് കട എടുത്തുമാറ്റാൻ ദേശീയപാത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു ഭാഗത്തേക്ക് മാറ്റാൻ നടത്തിയ ശ്രമം സെക്യൂരിറ്റി ഓഫിസർ തടയുകയും ചെയ്തു.പകുതി പൊളിച്ച ശേഷമാണ് ഉദ്യോഗസ്ഥർ തടസ്സവാദം ഉന്നയിച്ചത്. അതോടെ മഴയും വെയിലും കൊണ്ട് പെട്ടിക്കട നശിച്ചുപോവുകയാണെന്നാണ് സുബൈർ പറയുന്നത്. അനുമതി ഇല്ലാതെ നടത്തുന്ന പല പെട്ടിക്കടകളും കാമ്പസ് ഭൂമിയിൽ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിച്ച് കച്ചവടം ആരംഭിച്ചിട്ടുണ്ട്.ഇതൊന്നും സെക്യൂരിറ്റി ഓഫിസർമാർ തടഞ്ഞിെല്ലന്നും വാടക നൽകി നടത്തുന്ന തെൻറ കട മാത്രം എടുത്തു മാറ്റാൻ സമ്മതിച്ചില്ലെന്നും സുബൈർ ആരോപിച്ചു.
കട തുറക്കാൻ കഴിയാതായതോടെ മറ്റൊരു മാർഗവുമില്ലാതെ പ്രതിസന്ധിയിൽ ആണെന്ന് ഇദ്ദേഹം പറഞ്ഞു. കട മാറ്റി സ്ഥാപിക്കാനുള്ള അനുമതി തേടി സർവകലാശാലക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. അടുത്ത സിൻഡിക്കേറ്റിൽ പരിഹരിക്കാമെന്ന് വൈസ് ചാൻസലർ ഉറപ്പുനൽകിയതായും മാറ്റി സ്ഥാപിക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുബൈർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.