സജീദ് നടുത്തൊടി

കാലിക്കറ്റ് ഇ.എം.എം.ആർ.സിക്ക് പ്രകൃതി അന്തർദേശീയ പുരസ്‌കാരം

മലപ്പുറം: ഡൽഹിയിലെ സി.ഇ.സി (കൺസോർഷ്യം ഫോർ എജ്യൂക്കേഷനൽ കമ്മ്യൂണിക്കേഷൻ) സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച 16 ാമത് പ്രകൃതി ഇന്റർനാഷനൽ ഡോക്യൂമെന്ററി ഫെസ്റ്റിവലിൽ കോഴിക്കോട് സർവകലാശാലയിലെ എജ്യൂക്കേഷനൽ മൾട്ടിമീഡിയ റിസേർച് സെന്റർ (ഇ​.എം.എം.ആർ.സി) മികച്ച ഡോക്യ​ുമെന്ററിക്കുള്ള അവാർഡ് കരസ്ഥമാക്കി. ഇ​.എം.എം.ആർ.സി പ്രൊഡ്യൂസർ സജീദ് നടുത്തൊടി സംവിധാനം ചെയ്ത ‘റൈസ്ഡ് ഓൺ റിതംസ്’ആണ് ഹ്യൂമൻ റൈറ്സ് വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്കാരം നേടിയത്. ഇതിന് മികച്ച ഡോക്യൂമെന്ററിക്കുള്ള ഈ വർഷത്തെ എൻ.സി.ഇ.ആർ.ടി ദേശിയ പുരസ്കാരവും ലഭിച്ചിരുന്നു.

സംഗീതം ഭിന്നശേഷിക്കാരിൽ ചെലുത്തുന്ന സ്വാധീനം പ്രമേയമാക്കുന്ന ഡോക്യുമെന്ററി അമ്മയും മകനും തമ്മിലുള്ള പ്രചോദനാത്മകമായ ബന്ധം ജീവിത വിജയത്തിലേക്ക് നയിക്കുന്നതിനെ ചിത്രീകരിക്കുന്നു.

ഡോക്യൂമെന്ററിക്ക് വേണ്ടി ബാനിഷ് എം. ക്യാമറയും പി.സി. സാജിദ് എഡിറ്റിങ്ങും നിർവഹിച്ചു. ദീപ്തി നാരായണൻ, മിഥുൻ, നിധിൻ, ശിവദാസൻ, വൈശാഖ് സോമനാഥ്, വിനീഷ് കൃഷ്ണൻ, ജിജു ഗോവിന്ദൻ എന്നിവർ സാങ്കേതിക പിന്തുണ നൽകി. വിദ്യാഭ്യാസ ഡോക്യൂമെന്ററികളും വിഡിയോ ക്ലാസുകളും ഓൺലൈൻ കോഴ്സുകളും തയ്യാറാക്കുന്ന കോഴിക്കോട് സർവകലാശാലയിലെ സ്ഥാപനമാണ് ഇ​.എം.എം.ആർ.സി.

Tags:    
News Summary - Nature International Award to Calicut EMMRC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.