ഡോപോമിൻ സമ്മിറ്റ് ഒക്ടോബർ 10ന് തിരൂരിൽ

മലപ്പുറം: ജീവിതം ആനന്ദകരമാക്കാനുള്ള പ്രായോഗിക രീതികളെയും മാനസികാരോഗ്യം നിലനിർത്താനുള്ള നുറുങ്ങുവിദ്യകളും പരിചയപ്പെടുത്തുന്ന ഡോപോമിൻ സമ്മിറ്റ് ഒക്ടോബർ 10ന് തിരൂരിൽ. വാഗൺ ട്രാജഡി ടൗൺഹാളിൽ ഉച്ചക്ക് ഒന്നിന് നടക്കുന്ന പരിപാടിയിൽ പ്രശസ്ത മാനസികാരോഗ്യ വിദഗ്ധർ പങ്കെടുക്കും. തിരൂർ മങ്ങാട്ടിരി കേന്ദ്രമായി പ്രവർത്തിക്കുന്ന ന്യൂറോ സൈക്യാട്രി സെന്‍ററും മാധ്യമവും സംയുക്തമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജീവിത പ്രതിസന്ധികൾക്കിടയിൽ സന്തോഷം തേടിയലയുന്നവർക്കും ജോലിയുടെയും പഠനത്തിന്‍റെയും തിരക്കിനിടയിൽ മാനസിക സമ്മർദത്തിന് വിധേയരായവർക്കും ഡോപോമിൻ സമ്മിറ്റ് സഹായകമാകും. ലഹരിയുടെ ചതിക്കുഴിയിൽ വീണു​പോയവർക്ക് ഉയർത്തെഴുന്നേൽക്കാനുള്ള അവസരം കൂടിയാകും പരിപാടി. പ്രവേശനം പ്രായഭേദമന്യേ എല്ലാവർക്കും സൗജന്യമാണ്.

ഡോപോമിൻ സമ്മിറ്റ് ഡിവൈ.എസ്.പിയും സിനിമ താരവുമായ സിബി തോമസ് ഉദ്ഘാടനം ചെയ്യും. മോട്ടിവേഷണൽ സ്പീക്കർ ജി.എസ്. പ്രദീപ്, ന്യൂറോ സൈക്യാട്രി സെന്‍റർ ചെയർമാനും മാനസികാരോഗ്യ വിദഗ്ധനുമായ ഡോ.ഹൈദരലി കള്ളിയത്ത്, ചലച്ചിത്ര പിന്നണി ഗായിക അഞ്ജു ജോസഫ്, മാനസികാരോഗ്യ വിദഗ്ധ ഡോ. മിനി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9207335478

Tags:    
News Summary - Dopamine Summit on October 10 in Tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.