പൊന്നാനി: അപ്രായോഗിക നിർദേശവുമായി അധികൃതർ എത്തിയെങ്കിലും പൊന്നാനിയിൽ പാലം അടച്ചതിനെത്തുടർന്ന് പ്രായോഗിക സർവിസുമായി സ്വകാര്യ ബസുകൾ.
പാലം അടച്ചിട്ടാൽ സ്വകാര്യ ബസുകൾ കുണ്ടുകടവ് ജങ്ഷനിൽനിന്ന് ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജ് വഴി കരിങ്കല്ലത്താണി വഴി പോകണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇടുങ്ങിയ ഈ പാതയിലൂടെ പോകുന്നത് അപ്രായോഗികമാണെന്നാണ് ബസുടമകൾ പറഞ്ഞത്.
ഇതേത്തുടർന്നാണ് കുണ്ടുകടവ് ജങ്ഷൻ മുതൽ പാലം വരെ രണ്ട് സ്വകാര്യ ബസുകൾ സർവിസ് നടത്താൻ തീരുമാനിച്ചത്. കൂടാതെ കുന്നംകുളം കുണ്ടുകടവ് റൂട്ടിലെ ബസുകൾ പുറങ്ങുവരെ എത്തും. ഇവിടെനിന്നും യാത്രക്കാർ കാൽ നടയായി പാലം മുറിച്ചുകടന്നാണ് മറുകരയിലെത്തു ന്നത്. അതേസമയം, സ്കൂൾ ബസുകളും കാറുകളും ഉൾപ്പെടെ ബിയ്യം പാലം വഴി കടന്ന് പോകുന്നതിനാൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് ബിയ്യം ഭാഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.