തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ഇംഗ്ലീഷ്, മലയാളം ഫൗണ്ടേഷൻ കോഴ്സുകളുടെ പാഠപുസ്തകങ്ങൾ പുറത്തിറക്കി. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ പ്രകാശനം ചെയ്തു. സിൻഡിക്കേറ്റ് സ്ഥിരംസമിതി കൺവീനർ ഡോ. കാവുമ്പായി ബാലകൃഷ്ണൻ പുസ്തകങ്ങൾ കൈമാറി.
ഇംഗ്ലീഷ് കോഴ്സുകളുടെ ആറ് പാഠപുസ്തകങ്ങളും മലയാളം കോഴ്സുകളുടെ മൂന്ന് പുസ്തകങ്ങളുമാണ് പ്രകാശനം ചെയ്തത്. പബ്ലിക്കേഷൻ വിഭാഗം, വിതരണക്കാരായ സെൻട്രൽ കോ-ഓപറേറ്റിവ് സ്റ്റോറുമായി ചേർന്നാണ് പുസ്തകങ്ങൾ തയാറാക്കിയത്. സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പബ്ലിക്കേഷൻ ഓഫിസർ ഇൻചാർജ് ഡോ. റീഷ കാരള്ളി, സെൻട്രൽ കോ-ഓപറേറ്റിവ് സ്റ്റോർ സെക്രട്ടറി ബവേഷ്, പബ്ലിക്കേഷൻ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.