നിലമ്പൂർ: നാടുകാണി ചുരത്തിൽ ചരക്കുലോറികൾ കുടുങ്ങി രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി. രാവിലെ പത്തോടെ തമിഴ്നാടിെൻറ ഭാഗത്ത് പോപ്പ്സൺ എസ്റ്റേറ്റിന് സമീപവും വൈകീട്ട് നാലിന് പൊട്ടുങ്ങൽ 65ലുമാണ് ചരക്കുലോറികൾ കുടുങ്ങിയത്.
കേരളത്തിൽനിന്ന് കർണാടകയിലേക്ക് ചരക്കുകളുമായി പോവുന്ന ലോറികളാണ് റോഡിെൻറ വീതികുറഞ്ഞ ഭാഗത്ത് കുഴിയിൽ കുടുങ്ങിയത്. റോഡ് അപ്പാടെ അടച്ച് ലോറികൾ കുടുങ്ങിക്കിടന്നതിനാൽ മറ്റു വാഹനങ്ങൾക്ക് കടന്നുപോവാനായില്ല. രണ്ട് സമയത്തും ഒരു മണിക്കൂർ വീതം ഗതാഗതം മുടങ്ങി.
തമിഴ്നാടിെൻറ ഭാഗത്ത് റോഡിലെ കുഴികൾ മൂലം ലോറികൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാണ്. ഇതുമൂലമുണ്ടാകുന്ന ഗതാഗത തടസ്സം മറ്റു വാഹനൾക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. തകർന്ന റോഡ് യാത്രയോഗ‍്യമാക്കണമെന്നാണ് ആവശ‍്യം.
നിലമ്പൂർ: കെ.എൻ.ജി റോഡ് നാടുകാണിയിൽ തകർച്ച ഉണ്ടായ ഭാഗങ്ങളിൽ തമിഴ്നാട് പുനർനിർമാണം ആരംഭിച്ചു. കേരളത്തിെൻറ അതിർത്തി മുതൽ മേലേ നാടുകാണി ടൗൺ വരെയാണ് തകർന്നത്. ഇതിൽ കൂടുതൽ തകർച്ച ഉണ്ടായ മൂന്ന് കിലോമീറ്റർ ദൂരമാണ് പുനർനിർമിക്കുന്നത്.
തമിഴ്നാട് ഹൈവേ ഡിപ്പാർട്മെന്‍റ് 3.30 കോടി രൂപയാണ് അനുവദിച്ചത്. വീണ്ടും തകർച്ച നേരിടാൻ സാധ‍്യതയുള്ള ഭാഗങ്ങളിൽ ടാറിങ്ങിന് പകരം കട്ട വിരിക്കും. മഴക്ക് മുമ്പ് പ്രവൃത്തി പൂർത്തീകരിക്കാനാണ് തീരുമാനം. വ്യാഴാഴ്ചയും റോഡിലെ കുഴിയിൽ ചരക്കുലോറികൾ കുടുങ്ങി ചുരം റോഡിൽ ഗതാഗതം മുടങ്ങിയിരുന്നു. തകർച്ച നേരിട്ട റോഡ് അടിയന്തരമായി നന്നാക്കണമെന്ന ആവശ‍്യം ശക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.