നിലമ്പൂർ: പരിമിതിയെ തോൽപ്പിച്ച് ധീരജ് നേടിയ വിജയത്തിന് സ്ഫടിക തിളക്കമുണ്ട്. കേൾവിക്കുറവിനെയും മൂകതയെയും തോൽപ്പിച്ചാണ് ധീരജിന്‍റെ ഉജ്ജ്വല വിജയം. നിലമ്പൂർ വല്ലപ്പുഴയിലെ ബഡ്സ് സ്കൂൾ ഫോർ ദി ഹിയറിങ് ഇംപയേർഡിലെ സ്പെഷൽ സ്കൂളിലെ ഈ വിദ‍്യാർഥി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി തന്‍റെ പരിമിതി ബുദ്ധിയെ ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചു.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ ആറ് സ്പെഷൽ സ്കൂളിലെ ഏക വിദ‍്യാർഥിയും ധീരജ് തന്നെയാണ്. ഇത്തവണ ഒമ്പത് പേരെ പരീക്ഷക്കിരുത്തിയ വല്ലപ്പുഴ ബഡ്സ് സ്കൂളിന് പത്താം തവണയും തുടർച്ചയായി നൂറ് ശതമാനം വിജയമാണ്. ഈ മധുരത്തിലേക്കാണ് ഇരട്ടി മധുരവുമായി ധീരജിന്‍റെ വിജയ തിളക്കം.
കമ്പ‍്യൂട്ടർ എൻജിനീയറാവുകയെന്നതാണ് ധീരജിന്‍റെ സ്വപ്നം. നല്ലംതണ്ണി മുതിരിയിലെ മുല്ലപ്പള്ളി ഗിരീഷ്-ജയശ്രീ ദമ്പതികളുടെ മകനാണ്. വ‍്യാഴാഴ്ച സ്കൂളിലെത്തിയ ധീരജിനെ പ്രധാനാധ‍്യാപിക എൻ.സി. സുഹ്റ ബീവിയുടെ നേതൃത്വത്തിൽ അധ‍്യാപകരും വിദ‍്യാർഥികളും രക്ഷിതാക്കളും ചേർന്ന് മധുരം നൽകി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.