നി​ല​മ്പൂ​ർ ടൗ​ണി​ലെ ഗ​താ​ഗ​ത ത​ട​സ്സം

കനത്ത മഴയും റോഡ് നവീകരണവും; നിലമ്പൂർ ടൗണിൽ ഗതാഗതം തടസ്സപ്പെട്ടു

നി​ല​മ്പൂ​ർ: ക​ന​ത്ത മ​ഴ​യും റോ​ഡ് ന​വീ​ക​ര​ണ​വും കാ​ര​ണം റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് നി​ല​മ്പൂ​ർ ടൗ​ണി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന യാ​ത്ര​ക്കാ​ർ കു​രു​ക്കി​ൽ അ​ക​പ്പെ​ട്ടു. ജ്യോ​തി​പ്പ​ടി മു​ത​ൽ ജ​ന​ത​പ്പ​ടി വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര രൂ​പ​പ്പെ​ട്ടു. ച​ന്ത​ക്കു​ന്ന് ഭാ​ഗ​ത്തും ഗ​താ​ഗ​തം ത​ട​സ്സ​മു​ണ്ടാ​യി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ തു​ട​ങ്ങി​യ ശ​ക്ത​മാ​യ മ​ഴ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു. ടൗ​ൺ ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജ്യേ​തി​പ്പ​ടി മു​ത​ൽ പോ​സ്റ്റ് ഓ​ഫി​സ് വ​രെ റോ​ഡ് പൊ​ളി​ച്ച് പ്ര​വൃ​ത്തി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. റോ​ഡി​ൽ പു​തു​താ​യി സോ​ളി​ങ് ഇ​ട്ട ഭാ​ഗ​ങ്ങ​ളി​ൽ കു​ണ്ടും കു​ഴി​യു​മാ​ണ്. പൊ​ലീ​സ് സ്റ്റേ​ഷ​ൻ മു​ത​ൽ പോ​സ്റ്റ് ഓ​ഫി​സ് വ​രെ അ​ര കി​ലോ​മീ​റ്റ​റോ​ളം വാ​ഹ​ന സ​ഞ്ചാ​രം ഏ​റെ ദു​ഷ്ക​ര​മാ​ണ്.

ജ​ന​ത​പ്പ​ടി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ക​ലു​ങ്കി​ന് സ​മീ​പം കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ട് മാ​സ​ങ്ങ​ളോ​ള​മാ​യി. ഗ​താ​ഗ​ത പ്ര​ശ്ന​മു​ള്ള​തി​നാ​ൽ രാ​ത്രി​യാ​ണ് റോ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ പ​ക​ലും ഗ​താ​ഗ​തം കു​രു​ക്ക് പ​തി​വാ​ണ്.

Tags:    
News Summary - Traffic disrupted in Nilambur town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.