നിലമ്പൂർ: വഴിക്കടവ് പഞ്ചായത്തിൽ മഞ്ഞപ്പിത്ത വ്യാപനം. ഈ മാസം 20 കേസുകൾ സ്ഥിരീകരിച്ചു. വിദ്യാർഥികൾ ഉൾപ്പെടെ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.
കെട്ടുങ്ങൽ പ്രദേശത്ത് മാത്രം 14ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു കുടുംബത്തിൽ തന്നെ ഒന്നിലധികം പേർക്ക് രോഗമുണ്ട്. സമീപ പഞ്ചായത്തുകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്.
എടക്കര പഞ്ചായത്തിൽ മൂന്ന് പേർ രോഗ ബാധിതരാണ്. ചൊവ്വാഴ്ച വഴിക്കടവ് പഞ്ചായത്തിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്ന് കുടുംബാരോഗ്യം മെഡിക്കൽ ഓഫിസർ ഡോ. പി.എ. ചാച്ചി പറഞ്ഞു.
രോഗം സ്ഥിരികരിക്കപ്പെട്ട പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കിയതായും മെഡിക്കൽ ഓഫിസർ അറിയിച്ചു. വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. കിണറുകൾ ക്ലോറിനേഷൻ നടത്തുകയും കുടുംബങ്ങൾക്ക് ബോധവത്കരണം നൽകുന്നുമുണ്ട്. അതേസമയം, പ്രതിരോധ പ്രവർത്തനം കാര്യക്ഷണമല്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.