സു​ര​ക്ഷ​യൊ​രു​ക്കി​യാ​ൽ ആ​മ​സോ​ൺ വ‍്യൂ ​പോ​യ​ന്‍റ് ടൂ​റി​സം കേ​ന്ദ്ര​മാ​ക്കാം

നി​ല​മ്പൂ​ർ: എ​ട​വ​ണ്ണ​യി​ലെ ആ​മ​സോ​ൺ വ്യൂ ​പോ​യ​ന്‍റ് മ​തി​യാ​യ സു​ര​ക്ഷ സം​വി​ധാ​ന​ത്തോ​ടെ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ‍്യം. കി​ഴ​ക്കേ ചാ​ത്ത​ല്ലൂ​രി​ലെ മൂ​ന്നു​ക​ല്ല് മ​ല​യി​ലാ​ണ് മ​നോ​ഹ​ര​മാ​യ ആ​മ​സോ​ണ്‍ വ്യൂ ​പോ​യ​ന്‍റ്. ദൃ​ശ‍്യ​വി​സ്മ​യം കാ​ണാ​ൻ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്നു​വ​രെ ഇ​വി​ടെ എ​ത്തു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ വി​ഡി​യോ ആ​ണ് ആ​മ​സോ​ൺ വ‍്യൂ​പോ​യ​ന്റ് പു​റം ലോ​ക​ത്ത് കാ​ഴ്ച​യാ​യ​ത്.

കോ​വി​ഡി​ന് ശേ​ഷം സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് തു​ട​ങ്ങി. വ‍്യൂ ​പോ​യ​ന്‍റി​ലേ​ക്കു​ള്ള യാ​ത്ര ദു​ർ​ഘ​ട​മാ​ണ്. ക​യ​റ്റ​വും ഇ​റ​ക്ക​വും വ​ള​വും തി​രി​വു​ക​ളു​മു​ള്ള പാ​ത​യാ​ണി​ത്. വ‍്യൂ ​പോ​യ​ന്റ് ക​ണ്ട് സ്കൂ​ട്ട​റി​ൽ മ​ട​ങ്ങു​ന്ന കു​ടും​ബം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മൂ​ന്ന് വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ ര​ണ്ട് പേ​ർ മ​രി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. വ്യൂ ​പോ​യ​ന്‍റും അ​പ​ക​ട സാ​ധ്യ​ത​യു​ള​ള​താ​ണ്. കാ​ഴ്ച​ക​ള്‍ കാ​ണു​ന്ന​തി​നി​ടെ പാ​റ​യി​ല്‍നി​ന്ന് ഒ​ന്ന് കാ​ല്‍ തെ​റ്റി​യാ​ല്‍ 300 അ​ടി​യി​ല​ധി​കം താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് വീ​ഴും. ഒ​രു​വി​ധ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടി​ല്ല. വ​നം വ​കു​പ്പി​ന്‍റെ ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സു​ര​ക്ഷ സം​വി​ധാ​ന​ത്തോ​ടെ വ‍്യൂ​പോ​യ​ന്റ് വി​ക​സി​പ്പി​ച്ച് ടൂ​റി​സം കേ​ന്ദ്ര​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. 

Tags:    
News Summary - Amazon view point can become a tourism center if it is protected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.