മലപ്പുറം: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് പത്ത് ദിവസം പിന്നിടുമ്പോൾ പഠന സൗകര്യമില്ലാതെ നഗരസഭ പരിധിയിൽ നിരവധി വിദ്യാർഥികൾ. 62 കുട്ടികളുടെ വീട്ടിൽ ക്ലാസ് കേൾക്കാൻ സ്മാർട്ട് ഫോണോ ടി.വിയോ കമ്പ്യൂട്ടറോ ഇല്ലെന്നാണ് ലഭ്യമായ കണക്ക്. പ്രീ പ്രൈമറി, എൽ.പി, യു.പി വിഭാഗങ്ങളിൽ 30ഉം ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലുമായി 32ഉം വിദ്യാർഥികൾക്കാണ് പഠന സൗകര്യമില്ലാത്തത്.
എച്ച്.എസ്-എച്ച്.എസ്.എസിൽ മലപ്പുറം എം.എസ്.പി എച്ച്.എസ്.എസിൽ 13, മേൽമുറി എം.എം.ഇ.ടി സ്കൂളിൽ 12, മലപ്പുറം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ ഏഴ് കുട്ടികൾക്ക് വീട്ടിൽ ക്ലാസ് കേൾക്കാൻ സംവിധാനമില്ല. നഗരസഭയും പ്രശ്നത്തിന് പരിഹാരം തേടുന്നുണ്ട്. കഴിഞ്ഞ വർഷം കണക്കുകൾ ലഭ്യമായിരുന്നില്ല.
അഞ്ചിലേറെ സ്മാർട്ട് ഫോണുകൾ സ്പോൺസർമാർ നഗരസഭ വഴി വിദ്യാർഥികൾക്ക് കൈമാറിയിരുന്നു. പൊതുപഠന കേന്ദ്രങ്ങൾ തുടങ്ങുക നിലവിലെ കോവിഡ് സാഹചര്യത്തിൽ പ്രയാസമാണെന്നും വിഷയം എം.എൽ.എ വഴി സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.