ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷത്തിൽ പൈങ്ങോട്ടൂർ മിനി സ്റ്റേഡിയം രണ്ടാം ഘട്ട വികസനം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. രണ്ടാം ഘട്ട വികസന പൂർത്തീകരണ ഉദ്ഘാടനം ഡിസംബർ 19ന് ഉച്ചക്ക് മൂന്നിന് പി. അബ്ദുൽ ഹമീദ് എം.എൽ.എ നിർവഹിക്കും. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം പൂർത്തിയാക്കിയത്.
ആദ്യഘട്ടത്തിൽ 30 ലക്ഷത്തിെൻറ പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനം നിർവഹിച്ചിരുന്നു. അന്ന് എം.എൽ.എ പ്രഖ്യാപിച്ച 20 ലക്ഷം കൂടി ഉപയോഗിച്ചാണ് ഇപ്പോൾ രണ്ടാം ഘട്ട വികസനം പൂർത്തീകരിച്ചത്. സ്റ്റേഡിയത്തിൽ മണ്ണ് പാകൽ, ഗാലറി, അതിർത്തി നിർണയം, ഡ്രൈനേജ്, രണ്ട് ഭാഗത്ത് വേലി സ്ഥാപിക്കൽ എന്നിവയാണ് ആദ്യ ഘട്ടത്തിൽ പൂർത്തീകരിച്ചത്. രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള രണ്ട് ഭാഗത്ത് വേലി സ്ഥാപിക്കൽ, ഗാലറിക്ക് മുകളിൽ മേൽക്കൂര സ്ഥാപിക്കൽ, സ്റ്റേഡിയത്തിെൻറ പ്രതലം മണലും മണ്ണും ഉപയോഗിച്ച് നിലവാരമുള്ളതാക്കൽ, പെയിൻറിങ്, സ്റ്റേഡിയത്തിെൻറ പുറം ഭാഗങ്ങൾ ഇൻറർലോക്ക് പതിക്കൽ, കൈവരി നിർമാണം എന്നീ പ്രവൃത്തികളും പൂർത്തീകരിച്ചു.
ഉദ്ഘാടനത്തിനൊരുങ്ങിയ സ്റ്റേഡിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. ജമീലയുടെ നേതൃത്വത്തിൽ ജനപ്രതികളായ ഇഖ്ബാൽ പൈങ്ങോട്ടൂർ, എം.കെ. അസ്ലം, ജംഷീദ് നൂറുദ്ദീൻ എന്നിവർ സന്ദർശിച്ചു. ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുന്നൂറോളം വിദ്യാർഥികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിക്കും. ഉച്ചക്ക് രണ്ടിന് ചേലൂപാടം പുഞ്ചിരി വളവിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. ചേലേമ്പ്രയിൽ ഉദ്ഘാടനത്തിനൊരുങ്ങിയ പൈങ്ങോട്ടൂർ മിനി സ്റ്റേഡിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. ജമീലയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.