അരീക്കോട്: സാമൂഹിക മാധ്യമങ്ങൾ ഇല്ലാതിരുന്ന കാലത്ത് മുസ്ലിംലീഗിെൻറ യുട്യൂബ് ചാനലും ഫേസ്ബുക് പേജുമെല്ലാമായിരുന്നു ഇന്നലെ വിട പറഞ്ഞ പി.വി മുഹമ്മദ് അരീക്കോട്. 'പാർട്ടി വക്താവ്' എന്നതിനെ പി.വി എന്ന് അണികൾ ചുരുക്കി വായിച്ചിരുന്നു ഒരു കാലത്ത്. ലീഗ് പ്രതിസന്ധി നേരിട്ട കാലത്തെല്ലാം അദ്ദേഹത്തിെൻറ വാക്ചാതുരി അണികളെ പിടിച്ചുനിർത്തുകയും എതിരാളികളെ കശക്കിയെറിയുകയും ചെയ്തു. പ്രസംഗം കലയാക്കിയും നേതൃപാടവം മുഖമുദ്രയാക്കിയും ജീവിച്ച അപൂർവം വ്യക്തികളിൽ ഒരാളായിരുന്നു പി.വി. പരന്ന വായന അറിവിെൻറ പുതിയ വാതായനങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം കക്ഷി രാഷ്രീയ ഭേദമന്യേ പ്രിയപ്പെട്ട വ്യക്തിയായി.
ലീഗിന് വേണ്ടി ജീവിച്ചയാൾ –ഇ.ടി
മലപ്പുറം: ആയുസ് മുഴുവൻ മുസ്ലിംലീഗിന് വേണ്ടി ജീവിച്ച നേതാവായിരുന്നു പി. വി. മുഹമ്മദെന്ന് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 50 വർഷത്തിലധികം വ്യക്തിപരമായ സ്നേഹബന്ധം പുലർത്തി. ശരീഅത്ത് നിയമവുമായി ബന്ധപ്പെട്ട കാര്യത്തിൽ എത്രയോ വേദികളിൽ ഒരുമിച്ചള പങ്കെടുത്തു. തമാശ പറയുമെങ്കിലും അതിനകത്ത് വലിയ കാര്യങ്ങൾ അവതരിപ്പിക്കുമായിരുന്നെന്നും ഇ.ടി അഭിപ്രായപ്പെട്ടു.
സമദാനി അനുശോചിച്ചു
കോട്ടക്കൽ: പി. വി. മുഹമ്മദ് അരീക്കോടിെൻറ നിര്യാണത്തിൽ എം.പി. അബ്ദുസമദ് സമദാനി അനുശോചിച്ചു. നാവിനെ ആദർശത്തിെൻറ പടവാളാക്കിയ പോരാളിയായിരുന്നു അദ്ദേഹം.
പാർട്ടി വക്താവ് അഥവാ പി.വി. മുഹമ്മദ്
പെരിന്തൽമണ്ണ: പൊതുപ്രവർത്തകന് അനിവാര്യമായി വേണ്ട പ്രസംഗശീലം പഠിപ്പിച്ച സുഹൃത്താണ് വിട വാങ്ങിയ പി. വി. മുഹമ്മദ് അരീക്കോടെന്ന് മുൻ മന്ത്രി നാലകത്ത് സൂപ്പി അനുസ്മരിച്ചു.
യൂത്ത് ലീഗ് നേതാവായിരിക്കെ 1980 ൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ ആദ്യമായി ജനവിധി തേടിയപ്പോൾ രാവും പകലും കൂടെയുള്ളയാളായിരുന്നു അദ്ദേഹം. പിന്നീട് 2006 ൽ പെരിന്തൽമണ്ണയിൽ അവസാനമായി മത്സരിച്ച ഘട്ടത്തിൽ വരെ കൂടെയുണ്ടായിരുന്നെന്നും സൂപ്പി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.