പട്ടിക്കാട്: ഗവ. എൽ.പി സ്കൂളിന്റെ പാതിവഴിയിലായ കെട്ടിടം നിർമാണം പൂർത്തീകരിക്കാൻ ഒരു കോടി 80 ലക്ഷം രൂപ അനുവദിച്ചു. വർഷങ്ങളായി നിർമാണം നിലച്ച കെട്ടിടത്തിന് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചതോടെ കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു മുളച്ചിരിക്കുകയാണ്.
കെട്ടിടം നിർമിക്കാൻ 2021ൽ പ്രവൃത്തി ആരംഭിച്ചെങ്കിലും ഫണ്ടിന്റെ അപര്യാപ്തത കാരണം പാതിവഴിയിൽ നിലക്കുകയായിരുന്നു. ഗ്രൗണ്ട് േഫ്ലാറും ഒന്നാം നിലയും വാർപ്പ് കഴിഞ്ഞെങ്കിലും മറ്റു പ്രവൃത്തികൾ പൂർത്തീകരിക്കാനായില്ല. തുടർന്ന്, കെട്ടിടം പണി തുടരാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ടി.എയും അധ്യാപകരും മുഖ്യമന്ത്രി, വിദ്യാദ്യാസ മന്ത്രി, വിദ്യാഭ്യാസ അധികൃതർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. സ്കൂളിലെ പൂർവ വിദ്യാർഥിയായ പി. അബ്ദുൽ ഹമീദ് എം.എൽ.എ കൂടി വിഷയത്തിൽ ഇടപെട്ടതോടെ ഫണ്ട് ലഭ്യമാകുന്നത് വേഗത്തിലാക്കി. എട്ട് ക്ലാസുകൾ ഓടിട്ട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അഞ്ച് ക്ലാസുകൾ സ്കൂളിന് സമീപത്തെ വാടകക്കെട്ടിടത്തിലും പ്രവർത്തിക്കുന്നുണ്ട്.
കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ സ്വന്തം കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറും. രണ്ട് നിലകളിലായി ഒമ്പത് ക്ലാസ് മുറികളും 12 ബാത്റൂമുകളും കെട്ടിടത്തിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.