പട്ടിക്കാട് (ഫൈസാബാദ്): പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 61ാം വാർഷിക, 59ാം സനദ്ദാന സമ്മേളനങ്ങൾക്ക് ഉജ്ജ്വല തുടക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ജാമിഅ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഞ്ചുനാൾ നീളുന്ന സമ്മേളനത്തിന് പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
കോഴിക്കോട് ഖാദി നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാർഥനക്ക് നേതൃത്വം നല്കി. ഉദ്ഘാടന സമ്മേളനം കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. സമസ്ത സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോട്ടുമല മൊയ്തീന് കുട്ടി മുസ്ലിയാര്, ഏലംകുളം ബാപ്പു മുസ്ലിയാര്, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ബശീറലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുറഹ്മാന് ഫൈസി അരിപ്ര, ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, പുത്തനഴി മൊയ്തീൻ ഫൈസി, കെ.എ. റഹ്മാന് ഫൈസി, ഒ.എം.എസ്. തങ്ങള്‍ മണ്ണാര്‍മല, ഒ.എം.എസ്. തങ്ങള്‍ മേലാറ്റൂര്‍, ബി.എസ്.കെ. തങ്ങള്‍, ബശീര്‍ ഫൈസി ദേശമംഗലം, അഡ്വ. എന്‍. സൂപ്പി, എൻജിനീയര്‍ മാമുക്കോയ ഹാജി, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, അലവി ഫൈസി കുളപ്പറമ്പ്, ശിഹാബ് ഫൈസി കൂമണ്ണ, ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒ.ടി. മുസ്തഫ ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സുലൈമാന്‍ ചുങ്കത്തറ, അബ്ദുല്‍ കരീം ഫൈസി, ഖാദര്‍ ഫൈസി കുന്നുംപുറം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.