മുള്ള്യാകുർശ്ശിയിൽ വീണ്ടും പുലിഭീതി

പട്ടിക്കാട്: മുള്ള്യാകുർശ്ശി മേൽമുറിയിൽ വീണ്ടും പുലിഭീതി. ആടിനെ മേയ്ക്കാൻ പോയ മാട്ടുമ്മതൊടി ഉമൈറാണ് ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ പുലിയെ നേരിട്ട് കണ്ടതായി പറയുന്നത്. കഴിഞ്ഞ തവണ പുലിയെ പിടിച്ചതിന് 200 മീറ്റർ അടുത്താണ് വീണ്ടും പുലിയെത്തിയത്.

ആടുകളുടെ തൊട്ടടുത്ത് വരെ എത്തിയെങ്കിലും ആൾപെരുമാറ്റം കണ്ടതോടെ തിരിഞ്ഞു പോയതായി ഉമൈർ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ മേയാൻ വിട്ട തന്റെ ആറ് ആടുകളെ കാണാതായതായും അദ്ദേഹം പറഞ്ഞു. പുലിയെ കണ്ട വിവരം നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു കാലമായി മുള്ള്യാകുർശ്ശി, മണ്ണാർമല, മങ്കട എന്നിവിടങ്ങളിൽ ഭീതി നിലനിൽക്കുന്നുണ്ട്. നാട്ടുകാരുടെ ആവശ്യപ്രകാരം വനം വകുപ്പ് കെണി സ്ഥാപിക്കാറുണ്ടെങ്കിലും പുലി കുടുങ്ങിയിട്ടില്ല.പുലി ഭീതി പരിഹരിക്കണമെന്ന് വാർഡ് അംഗം സലാം മാസ്റ്റർ ആവശ്യപ്പെട്ടു.

Tags:    
News Summary - Tiger threat again in Mulliyakursi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.