പട്ടിക്കാട്: പുലി ഭീതി നിലനില്‍ക്കുന്ന കീഴാറ്റൂര്‍ മുള്ള്യാകുര്‍ശി മേല്‍മുറിയില്‍ വനംകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറ പരിശോധിച്ചു. വെള്ളിയാഴ്ച രാത്രി സ്ഥാപിച്ച കാമറ ഞായറാഴ്ചയാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ആടിന്റെ ജഡം വലിച്ച് നീക്കുന്ന ഒരു ജീവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കാട്ടുപൂച്ചയോട് സാമ്യമുള്ള ഈ ജീവി പുലിയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാമറ മുകള്‍ഭാഗത്ത് സ്ഥാപിച്ചതിനാല്‍ ദൃശ്യം വ്യക്തമല്ല.
നിലവില്‍ വെച്ചതിനേക്കാള്‍ താഴ്ത്തിവെച്ചാണ് വനപാലകള്‍ മടങ്ങിയത്. പ്രദേശത്ത് കെണിസ്ഥാപിക്കാന് തിങ്കളാഴ്ച നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒക്ക് ശുപാര്‍ശ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ കെണിവെക്കാന്‍ വൈകുന്നത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് ഉടമയുടെ കണ്മുന്നില് നിന്നും ആടിനെ പുലി കടിച്ചു കൊണ്ടുപോയതോടെയാണ് ഒരിടവേളക്ക് ശേഷം പ്രദേശം വീണ്ടും പുലി ഭീതിയിലായത്. മാട്ടുമ്മത്തൊടി ഹംസയുടെ ആടിനെയാണ് പുലി കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.