പെരിന്തൽമണ്ണ: ആറ്റിശ്ശേരി സ്വദേശിയായ 27കാരിയുടെ പിത്തക്കുഴലിൽനിന്ന് ഒരേ ആകൃതിയിൽ 25ഓളം കല്ലുകൾ ശസ്ത്രക്രിയ കൂടാതെ ഇ.ആർ.സി.പി എന്ന ചികിത്സരീതിയിലൂടെ നീക്കി.
പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ കൺസൽട്ടൻറ് ഗ്യാസ്ട്രോ എൻററോജിസ്റ്റ് ഡോ. ജീസ് മോൻ ജോസാണ് നീക്കം ചെയ്തത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ രോഗിക്ക് രക്ത പരിശോധന, അൾട്രാസൗണ്ട് സ്കാനിങ് എന്നിവയിലൂടെയും തുടർ പരിശോധനയിലൂടെയും പിത്താശയത്തിൽനിന്ന് കല്ലുകൾ പിത്തക്കുഴലിലേക്ക് പ്രവേശിച്ചു കുഴൽ അടഞ്ഞതായി കണ്ടെത്തുകയും ഇ.ആർ.സി.പിയിലൂടെ കല്ലുകൾ പുറത്തെടുക്കുകയും ചെയ്തു.
ഡോ. വിപിൻ, എൻഡോസ്കോപ്പിക് ടെക്നിഷ്യൻമാർ, ഒ.ടി ടെക്നീഷ്യൻമാർ എന്നിവരും നേതൃത്വം നൽകി. രോഗി സുഖംപ്രാപിച്ചു മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.