പെരിന്തൽമണ്ണ: എട്ടു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതി വികസന സെമിനാറിൽ 8.25 കോടി രൂപയുടെ കരട് പദ്ധതികൾ. കൃഷി അനുബന്ധ മേഖലക്ക് പ്രോത്സാഹനം നൽകുന്നതാണ് പദ്ധതികൾ.
കായികക്ഷമത പരിശീലനങ്ങൾക്കുള്ള പദ്ധതികളുമുണ്ട്. നാമമാത്ര വിഹിതമേ ബ്ലോക്ക് പഞ്ചായത്തുകൾക്കുള്ളൂ. മുൻ വർഷത്തെ വാർഷിക പദ്ധതി വിഹിതത്തേക്കാൾ പത്തു ശതമാനം തുക കൂട്ടി പദ്ധതി തയാറാക്കാനാണ് നിർദേശങ്ങൾ നൽകിയിരുന്നത്. ഇത്തവണ വിഹിതം കൂട്ടാെതയാണ് എല്ലായിടത്തും പദ്ധതി തയാറാക്കിയത്.
ബ്ലോക്കിൽ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ സാധ്യതകൾ പരിശോധിക്കാൻ ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ, ലീഡ് ബാങ്ക് മാനേജർ, നബാർഡ് ജില്ല പ്രതിനിധി, താലൂക്ക് വ്യവസായ ഓഫിസർ, പഞ്ചായത്ത്തല സംരംഭകത്വ ഓഫിസർമാർ എന്നിവർ ചൊവ്വാഴ്ച യോഗം ചേരും. കരട് വികസനരേഖ യു.എ. ലത്തീഫ് എം.എൽ.എ ആസൂത്രണകാര്യ വൈസ് ചെയർമാൻ അമീർ പതാരിക്ക് നൽകി പ്രകാശനം ചെയ്തു. അമീർ പാതാരി പദ്ധതി വിശദീകരിച്ചു. പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി. അയമു എന്ന മാനു, അബ്ദുൽ അസീസ്, ബ്ലോക്ക് അംഗങ്ങളായ കെ.കെ. മുഹമ്മദ് നയീം, ഷൗക്കത്ത് നാലകത്ത്, വിൻസി ജൂഡിത്ത്, പി. ഗിരിജ, എൻ. വാസുദേവൻ ഗിരിജ, ഉമ്മുസൽമ, എം. റജീന, കെ. ദിലീപ്, പി. ഉസ്മാൻ, വി. കമലം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇഖ്ബാൽ (മേലാറ്റൂർ), സുകുമാരൻ (ഏലംകുളം), സി.എം. മുസ്തഫ (വെട്ടത്തൂർ), ജമീല ചാലിയത്തൊടി (കീഴാറ്റൂർ), ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, ആസൂത്രണ സമിതി ഉപാധ്യക്ഷർ, ബ്ലോക്ക് ആസൂത്രണ സമിതി അംഗങ്ങൾ, ബ്ലോക്ക് െഡവലപ്മെന്റ് ഓഫിസർ സി.വി. ശ്രീകുമാർ, ജി.ഇ.ഒ പി. അബ്ദുൽ ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.