പാ​താ​യ്ക്ക​ര​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്​ മു​ക​ളി​ൽ മ​ര​ക്കൊ​മ്പ് വീ​ണ​പ്പോ​ൾ

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ മരക്കൊമ്പ് വീണു

പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ പാതായ്ക്കര വളവിന് സമീപം ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ബസിന് മുന്‍ഭാഗത്തേക്കാണ് കൊമ്പ് വീണത്.

ഈഭാഗം തകര്‍ന്നു. യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവറുടെ കൈക്ക് ചെറിയ പരിക്കേറ്റു. പാതായ്ക്കര വളവിൽ ഓഡിറ്റോറിയത്തിന് എതിര്‍വശത്തുള്ള മരത്തിന്‍റെ കൊമ്പാണ് വീണത്.

ബസ് പെരിന്തല്‍മണ്ണയില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു. പെരിന്തല്‍മണ്ണ അഗ്നിരക്ഷസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി മരക്കൊമ്പ് വെട്ടി നീക്കി. യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റിവിട്ടു.

Tags:    
News Summary - A tree branch fell on the running KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.