പെരിന്തൽമണ്ണ: പി.ടി. അരുൺകുമാറിെൻറ ഓർമ്മക്കായി ഏർപ്പെടുത്തിയ പുരസ്കാരം ജീവൻരക്ഷാ പ്രവർത്തകൻ കണ്ണംതൊടി അബ്ദുൽ അസീസിന് നൽകും. രോഗാതുരമായ കാലത്ത് ജീവൻരക്ഷാ മേഖലയിലേയും സന്നദ്ധപ്രവർത്തനരംഗത്തേയും മികവിനാണ് പുരസ്കാരമെന്ന് വിധിനിർണായക സമിതി അംഗങ്ങളായ സി. വാസുദേവൻ, കെ. കൃഷ്ണൻകുട്ടി, പി.എസ്. വിജയകുമാർ, വി.സി. ശങ്കരനാരായണൻ എന്നിവരറിയിച്ചു.
പൂപ്പലം സ്വദേശിയായ അബ്ദുൽ അസീസിന് രക്തദാന പ്രവർത്തനത്തിന് രണ്ടുതവണ കേരളസർക്കാർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിലെ ചുമട്ടു തൊഴിലാളിയാണ്. ജൂലൈ അവസാനം നടത്തുന്ന അരുണോർമ്മ-2021 പരിപാടിയിൽ പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരനിർവഹണം മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നടത്തുമെന്ന് സമിതിഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.