പെരിന്തൽമണ്ണ: ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നടത്തിയ കാർഗോ ഇൻട്രൊഡക്ടറി പരീക്ഷയിൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ ഒന്നാം റാങ്ക് നേടിയ വിഷൻ സ്കൂൾഓഫ് ഏവിയേഷൻ പെരിന്തൽമണ്ണ സെൻററിലെ വിദ്യാർഥി ഒ.കെ. ഷബീറലിയെ അനുമോദിച്ചു. മാൾ അസ്ലം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വിഷൻ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിങ് ഡയറക്ടർ സിയാഉൽ ഹഖ് ഉദ്ഘാടനം ചെയ്തു. ഷബീറലിക്ക് സർട്ടിഫിക്കറ്റും മെമേൻറായും അദ്ദേഹം സമ്മാനിച്ചു. തുടർച്ചയായി രണ്ടാം തവണയും വിഷൻ സ്കൂൾ ഓഫ് ഏവിയേഷന് പ്രസ്തുത നേട്ടം കൈവരിക്കാൻ പ്രയത്നിച്ച അക്കാദമിക് ഹെഡ് ഹാരിസ് ബാബുവിനെയും ആദരിച്ചു.
പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ കരസ്ഥമാക്കിയ ടി.പി. ശ്രുതി, വിഷ്ണു, ഷഹഫാസ് ഉമർ, സിബിൻ ബിജു, കെ. ഗോകുൽ, സി. സലാഹുദ്ദീൻ, വി. വർഷ, ഇ. നിമിഷ, ആത്വിഫ് മുഹമ്മദ്, മുസമ്മിൽ എന്നിവർക്ക് വിഷൻ ഗ്രൂപ് ജനറൽ മാനേജർ കെ. രാജീവ് മെമേൻറായും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പരീക്ഷയിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച വിദ്യാർഥികളെ സ്റ്റാൻലി ജോസഫ് (സെൻറർ മാനേജർ, വിഷൻ, തൃശൂർ), സന്ദീപ് വിശ്വം (സെൻറർ മാനേജർ, വിഷൻ, കാലിക്കറ്റ്), ഷഹീൻ ഹംസ (അയാട്ട ഓപറേഷൻസ് ഹെഡ്), മുഹമ്മദ് മുസ്തഫ (ഫിനാൻസ് മാനേജർ, വിഷൻ) എന്നിവർ അഭിനന്ദിച്ചു. വിഷൻ ഗ്രൂപ് ജനറൽ മാനേജർ കെ. രാജീവ് അധ്യക്ഷത വഹിച്ചു.
വിഷൻ സ്കൂൾ ഓഫ് ഏവിയേഷൻ പെരിന്തൽമണ്ണ സെൻറർ ഹെഡ് എൻ. മെഹർ സാക്കിർ സ്വാഗതവും അക്കാദമിക് ഹെഡ് ഹാരിസ് ബാബു നന്ദിയും പറഞ്ഞു. പി.ആർ.ഒ വിനീത് ജോയ് പരിപാടികൾ നിയന്ത്രിച്ചു. ഏവിയേഷൻ പഠന മേഖലയിലെ മുൻനിര സ്ഥാപനമായ വിഷൻ സ്കൂൾ ഓഫ് ഏവിയേഷൻ അയാട്ടയുടെ പ്രീമിയർ സർക്കിൾ മെംബർ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.