പെരിന്തല്‍മണ്ണ: വാഹനാപകടത്തിൽ വലത് കൈ അറ്റുപോയ യുവാവിെൻറ കൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. കരിങ്കല്ലത്താണി സ്വദേശിയായ 18കാരനാണ് ബൈക്കിൽ ജോലി കഴിഞ്ഞു വരുമ്പോൾ താഴേക്കോട്ട് ഗ്യാസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപെട്ടത്.
കൈ തുന്നിച്ചേര്‍ക്കാന്‍ വിദഗ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൈക്രോ വാസ്കുലാര്‍ വിഭാഗം മേധാവി ഡോ. അജീഷ് ശങ്കരന്, ഡോ. തുഷാര, ഡോ. ഷബീര്‍ അലി, ഡോ. ഷമീം എന്നിവരുടെ നേതൃത്വത്തില്‍ ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വലതു തോളിനു താഴെ കൈ തുന്നിച്ചേർത്തത്. ശാസ്ത്രക്രിയക്കിടയില്‍ തന്നെ രക്തയോട്ടം വീണ്ടെടുക്കുകയും ചെയ്തു.
രോഗി പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. ഇതിനോടകം മൈക്രോ വാസ്കുലാര്‍ വിഭാഗത്തിൽ രണ്ടായിരത്തിലധികം സര്‍ജറികള്‍ നടത്തിയതായും അധികൃതർ അറിയിച്ചു. സര്‍ജറിക്കും ചികിത്സകള്‍ക്കും നേതൃത്വം നല്‍കിയവരെ ആശുപത്രി വൈസ് ചെയര്മാന് ഡോ. പി. ഉണ്ണീന്‍ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.