പെരിന്തൽമണ്ണ: പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധിയെ ജില്ലയിൽ ജനകീയമാക്കിയ അങ്ങാടിപ്പുറം ജൻ ഔഷധിയുടെ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും വലിയ ജൻ ഔഷധി കേന്ദ്രം പെരിന്തൽമണ്ണ-ഊട്ടി റോഡിൽ തിങ്കളാഴ്ച ആരംഭിക്കും. രാവിലെ ഒമ്പതിന് നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്യും.
കുറഞ്ഞവിലയിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനായാണ് ഭാരതസർക്കാർ രാജ്യത്തുടനീളം ജൻ ഔഷധി കേന്ദ്രങ്ങൾ തുടങ്ങിയത്. പ്രമേഹം, രക്തസമ്മർദം, ഹൃദയം, വൃക്ക, കരൾ സംബന്ധമായ രോഗങ്ങൾ, അർബുദം തുടങ്ങിയവക്കുള്ള ആയിരത്തിലധികം മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, വൈറ്റമിൻസ്, ന്യൂട്രീഷൻ സപ്ലിമെൻറ്സ് തുടങ്ങിയവ പൊതുവിപണിയെക്കാൾ 30 ശതമാനം മുതൽ 90 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ഡൽഹിയിലെ സെൻട്രൽ വെയർ ഹൗസിൽ ലഭ്യമായ എല്ലാ മരുന്നുകളും ഇവിടെ സംഭരിച്ചിട്ടുണ്ട്.
മൂന്നു വർഷങ്ങൾക്ക് മുമ്പ് ജില്ലയിലെ ജൻ ഔഷധികേന്ദ്രങ്ങൾ പൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അങ്ങാടിപ്പുറത്ത് പുതിയ കേന്ദ്രം വന്നതും അവിടെ രോഗികൾക്കാവശ്യമായ എല്ലാ മരുന്നുകളും എത്തിച്ചുകൊടുക്കാനായതും. ഇത് ജില്ലയിൽ ജൻ ഔഷധിയെ ജനകീയമാക്കി. 2018-19 വർഷത്തിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും നല്ല കേന്ദ്രമായി സർക്കാർ തെരഞ്ഞെടുക്കുകയും ചെയ്തു. പെരിന്തൽമണ്ണ-ഊട്ടി റോഡിൽ മൗലാനാ ആശുപത്രിക്ക് സമീപം സനോരാ കോപ്ലക്സിലാണ് പുതിയ കേന്ദ്രം. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ ബസ്സ്റ്റോപ്പിനടുത്തും പെരിന്തൽമണ്ണ ബൈപാസ് റോഡിൽ തറയിൽ ബസസ്റ്റാൻഡിനടുത്തും പെരിന്തൽമണ്ണ-പാലക്കാട് റോഡിൽ ജില്ല ആശുപത്രിക്ക് സമീപത്തും നിലവിൽ ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. ഫോൺ: 9447128447.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.