ജോ​ൺ പി. ​ ജേ​ക്ക​ബ്

ബ​ലാ​ത്സം​ഗം: പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​പ്പം ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​ക്ക് 12 വ​ര്‍ഷം ക​ഠി​ന ത​ട​വും 1.05 ല​ക്ഷം രൂ​പ പി​ഴ​യും. അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം പ​ണി​ക്ക​രു​കാ​ട് പ​റ​ങ്ക​മൂ​ട്ടി​ൽ ജോ​ൺ പി. ​ജേ​ക്ക​ബി​നെ (42) ആ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് എ​സ്. സൂ​ര​ജ് വി​ചാ​ര​ണ ന​ട​ത്തി ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​യു​ടെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ജ്യൂ​സി​ൽ മ​ദ്യം ക​ല​ർ​ത്തി ന​ൽ​കി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ​താ​യാ​ണ് കേ​സ്. പ്ര​തി പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം സം​ഖ്യ അ​തി​ജീ​വി​ത​ക്ക് ന​ല്‍കാ​ന്‍ ഉ​ത്ത​ര​വാ​യി.

പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്പെ​ക്ട​രാ​യി​രു​ന്ന സു​നി​ൽ പു​ളി​ക്ക​ൽ, എ​സ്.​ഐ സി.​കെ. നൗ​ഷാ​ദ് എ​ന്നി​വ​രാ​യി​രു​ന്നു കേ​സന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍. പ്രോ​സി​ക്യൂ​ഷ​നാ​യി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സ​പ്ന പി. ​പ​ര​മേ​ശ്വ​ര​ത്ത് ഹാ​ജ​രാ​യി.

പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗം തെ​ളി​വി​ലേ​ക്ക് 17 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 29 രേ​ഖ​ക​ളും ആ​റു തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. ര​ണ്ടു വ​കു​പ്പു​ക​ളി​ലു​ള്ള ശി​ക്ഷ ഒ​രു​മി​ച്ച​് അനു​ഭ​വി​ച്ചാ​ല്‍ മ​തി. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Tags:    
News Summary - Rape Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.