പെരിന്തൽമണ്ണ: മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ റോഡ് വികസനത്തിനായി 30 കിലോമീറ്റർ ഭാഗത്തെ 530 മരങ്ങൾ മുറിച്ചുമാറ്റാൻ സാമൂഹിക വനവത്കരണ വിഭാഗം നിശ്ചയിച്ച അടിസ്ഥാന വില 65 ലക്ഷം രൂപ. അടിസ്ഥാന വിലയുടെ 25 ശതമാനമായ 17 ലക്ഷം രൂപയിൽ താഴെ മാത്രമാണ് മരം ലേലത്തിനെടുക്കുന്നവർ കാണിച്ച വില. ഈ വിലയ്ക്ക് മരങ്ങൾ നൽകിയാൽ വലിയ നഷ്ടമായിരിക്കുമെന്നതിനാൽ ലേലത്തിന് അംഗീകാരം നൽകിയിട്ടില്ല. മുഴുവൻ മരങ്ങളും ഒന്നിച്ച് ലേലം നടത്തുന്നതിനാൽ സർക്കാറിന് ലഭിക്കേണ്ട വില കിട്ടാതെ പോവുകയാണ്.
സാമൂഹിക വനവത്കരണ വിഭാഗം മരങ്ങൾ പരിശോധിച്ചതിെൻറ വിവരങ്ങൾ, ഇനം, വലുപ്പം തുടങ്ങി മുഴുവൻ കാര്യങ്ങളും ഫയലാക്കി സൂക്ഷിക്കുന്നതിനാൽ ലേലത്തിന് ശേഷം എത്ര രൂപക്കാണ് മരങ്ങൾ വിൽപന നടത്തിയതെന്നത് പൊതു രേഖയാവുമെന്നതിനാൽ മരംമുറി പ്രധാന കാര്യമാണ്. മുറിച്ചുമാറ്റുന്ന മരങ്ങളുടെ പത്തിരട്ടി മരങ്ങൾ വെച്ചുപിടിപ്പിക്കാൻ സാമൂഹിക വനവത്കരണ വിഭാഗവുമായി കരാർ വെക്കണം. കെ.എസ്.ടി.പി പ്രവൃത്തി ഏറ്റെടുത്ത കരാറിൽ ഇത് മൂന്നു മരങ്ങൾ വെച്ചുനൽകുമെന്നാണ്. കരാർ വെക്കാതെ പരമാവധി മരങ്ങൾ വെക്കുകയോ അവ പരിപാലിക്കാനാവശ്യമായ തുക സാമൂഹിക വനവത്കരണ വിഭാഗത്തിൽ അടക്കുകയോ ചെയ്യുന്നതാണ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.