പെരിന്തൽമണ്ണ: കോവിഡ് സമൂഹ വ്യാപനം തടയുന്നതിെൻറ ഭാഗമായി നഗരസഭയുടെ സേവനങ്ങൾ ഓൺലൈനായി പൊതുജനങ്ങൾക്ക് നൽകുന്നതിന് സംവിധാനമൊരുക്കി.
നികുതികൾ ഓൺലൈനായും (tax.lsgkerala.gov.in) അപേക്ഷകൾ Perinthalmanna municipality.lsgkerala.gov.in വെബ്സൈറ്റ് വഴിയും Pmnamlty@gmail.com ഇ-മെയിൽ വഴിയും 8129 580055 വാട്സ്ആപ് വഴിയും നൽകുന്നതിനുള്ള സൗകര്യമാണ് ലഭ്യമാക്കിയത്. പൊതുജനങ്ങൾക്ക് വീട്ടിലിരുന്നുതന്നെ ഈ സംവിധാനങ്ങൾ വഴി നഗരസഭയുടെ സേവനങ്ങൾക്ക് അപേക്ഷ നൽകാൻ കഴിയും.
അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ അനാവശ്യമായി നഗരസഭയിൽ ജനങ്ങൾ വരുന്നത് ഒഴിവാക്കണം. നഗരസഭയിൽ ഇതിനകം സമർപ്പിച്ചിരിക്കുന്ന അപേക്ഷകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും സംശയനിവാരണത്തിനും താഴെ പറയുന്ന വകുപ്പുതലവൻമാരുടെ നമ്പറുകളിൽ രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചു വരെ വിളിച്ച് അന്വേഷിക്കാം.
അനിവാര്യമാണെങ്കിൽ മാത്രമേ നഗരസഭയിൽ എത്തേണ്ടതുള്ളൂ. അത്യാവശ്യ കാര്യങ്ങൾക്ക് പൊതുജനങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. റവന്യൂ സൂപ്രണ്ട് - 9497815259, ജനറൽ സൂപ്രണ്ട് -9539944526, ഹെൽത്ത് ഇൻസ്പെക്ടർ -9072 953010, ടൗൺ പ്ലാനിങ് സെക്ഷൻ ക്ലർക്ക് -830184 6934.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.