ഇരുട്ടിലായ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പു​തി​യ ബ​സ് സ്​​റ്റാ​ൻ​ഡും പ​രി​സ​ര​വും

ഇ​രു​ട്ടി​ൽ​മു​ങ്ങി പെ​രി​ന്ത​ൽ​മ​ണ്ണ പു​തി​യ ബ​സ് സ്​​റ്റാ​ൻ​ഡ്

പെ​രി​ന്ത​ൽ​മ​ണ്ണ: ധി​റു​തി​പ്പെ​ട്ട് തു​റ​ന്ന പു​തി​യ മൂ​സ​ക്കു​ട്ടി സ്മാ​ര​ക ബ​സ് സ്​​റ്റാ​ൻ​ഡി​ൽ വൈ​കീ​ട്ട്​ 6.30 ക​ഴി​ഞ്ഞാ​ൽ എ​ത്തി​പ്പെ​ടാ​ൻ പെ​ടാ​പ്പാ​ട്. മ​ല​പ്പു​റം, മ​ഞ്ചേ​രി, വ​ളാ​ഞ്ചേ​രി, പാ​ട്ടാ​മ്പി, ചെ​ർ​പ്പു​ള​ശ്ശേ​രി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​വേ​ണ്ട​വ​ർ രാ​ത്രി​യി​ൽ ക​ഷ്​​ട​പ്പെ​ട്ടാ​ണി​വി​ടെ എ​ത്തു​ന്ന​ത്.

ടൗ​ണി​ൽ​നി​ന്ന് ഇ​വി​ടേ​ക്ക് നി​ർ​മി​ച്ച പു​തി​യ റോ​ഡി​ന് സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​പ്പോ​ഴും പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ൽ ബ​സ് കാ​ത്തു​നി​ന്ന് കാ​ൽ​ന​ട​യാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മ​ട​ക്കം രാ​ത്രി ഇ​രു​ട്ട​ത്താ​ണ് ഇ​വി​ടേ​ക്കെ​ത്തു​ന്ന​ത്. ബ​സ് സ്​​റ്റാ​ൻ​ഡി​ൽ വെ​ളി​ച്ച​വും മ​റ്റു പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത​ത​ല്ലാ​തെ പ്രാ​യോ​ഗി​ക തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. ടൗ​ണി​ൽ​നി​ന്ന് നോ​ക്കി​യാ​ൽ ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന കു​റ​ച്ച് ഭാ​ഗ​ത്ത് വെ​ളി​ച്ച​മു​ണ്ട്. അ​വി​ടേ​ക്കു​ള്ള വ​ഴി​ക​ളും ബ​സ് സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​വും ഇ​രു​ട്ടി​ൽ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ൽ ബ​സ് സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ​യും വ​ഴി​യി​ലെ​യും വെ​ളി​ച്ചം ന​ഗ​ര​സ​ഭ ഉ​റ​പ്പാ​ക്കി​യി​ല്ല.

Tags:    
News Summary - perinthalmanna immersed in darkness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.