പെരിന്തൽമണ്ണ: വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫിസിലെത്തി യു.ഡി.എഫ് നേതാക്കൾ നടത്തിയത് രാഷ്ട്രീയ നാടകമാണെന്ന് പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നത് പുരോഗമിക്കേ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി നിഷ്ക്രിയരാക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയ താൽപര്യമാണ് ഇതിനു പിന്നിൽ.
സുതാര്യമായി നഗരസഭ തെരഞ്ഞെടുപ്പ് വിഭാഗം നടത്തുന്ന പ്രവർത്തനങ്ങളെ സംശയത്തിെൻറ നിഴലിലാക്കുകയും അണികളെ തൃപ്തിപ്പെടുത്തുകയുമാണ് യു.ഡി.എഫ് െചയ്യുന്നത്. രാഷ്ട്രീയ സമ്മർദങ്ങൾക്കു വഴിപ്പെടാതെ നിയമപരമായ മാർഗത്തിലൂടെ തെരഞ്ഞെടുപ്പ് നടപടികൾ മുന്നോട്ട് പോവണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നഗരസഭ െചയർമാൻ അഭ്യർഥിച്ചു.
ആറു മാസമായി സ്ഥിരതാമസമുള്ളയാൾക്ക് വോട്ടിന് അപേക്ഷിക്കാം. അന്വേഷിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും ക്രത്യമായ നിയമ നടപടികളുണ്ട്. നടപടികളിൽ ആക്ഷേപമുണ്ടെങ്കിൽ ആർക്കും അതുന്നയിക്കാനും പേര് നീക്കം ചെയ്യാനും വ്യവസ്ഥാപിത മാർഗമുണ്ടെന്നും ചെയർമാൻ പറഞ്ഞു. വ്യാഴാഴ്ച മഞ്ഞളാംകുഴി അലി എം.എൽ.എയും യു.ഡി.എഫ് മണ്ഡലം ഭാരവാഹികളും നഗരസഭയിലെത്തി നടപടികളിലെ ക്രമക്കേടുകൾ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.