പെരിന്തൽമണ്ണ: മാരക രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്ന നിർധന രോഗികൾക്ക് കൈത്താങ്ങാവുന്ന ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് പൂപ്പലം ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ചത് 4.8 ലക്ഷം. സ്കൂളിലെ വിദ്യാർഥികളാണ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ പുത്തൻ സന്ദേശം പൊതുസമൂഹത്തോട് പങ്കുവെച്ച് തുക സമാഹരിച്ചത്. പ്രിൻസിപ്പൽ പി. അബ്ദുൽ ബഷീർ, സ്കൂൾ ചെയർമാൻ കെ.പി. യൂസുഫ് എന്നിവരിൽനിന്ന് മാധ്യമം മലപ്പുറം റെസിഡന്റ് എഡിറ്റർ എം.സി. ഇനാമു റഹ്മാൻ തുക ഏറ്റുവാങ്ങി. നിരാലംബരോഗികൾക്ക് ചികിത്സക്കും പുനരധിവാസത്തിനും മാധ്യമം ആവിഷ്കരിച്ച് നടപ്പാക്കുന്നതാണ് ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതി.
പദ്ധതിയിലേക്ക് കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ എം. ഫാത്തിമ സെല്ല, പി. നഷ്മിയ, ദാനിയ മെഹർ, മുഹമ്മദ് അലൻ, അൻമ സഹ്റ, അംന തഹ്സീൻ, അയ്റ മറിയം, നാഹിസ് അലി കൊടുവായിക്കൽ, അയാൻ അഹ്മദ് എന്നിവർക്കും സ്കൂൾ ബെസ്റ്റ് മെന്റർസ് എസ്.എൻ. മുബീന, കെ.ടി. സുനിത, തസ്ലീന, ലിൻഷ എന്നിവർക്കും മാധ്യമത്തിന്റെ ഉപഹാരം കൈമാറി. പ്രിൻസിപ്പൽ പി. അബ്ദുൽ ബഷീർ, സ്കൂൾ ചെയർമാൻ കെ.പി. യൂസുഫ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.കെ. അബ്ദുൽ സമദ്, എച്ച്.ഒ.സി വി.സി. ബീന, സ്റ്റാഫ് സെക്രട്ടറി ഹബീബ റസാഖ്, എ.ടി. ഷാഹിദ, എം. മുംതാസ് അലി, മാധ്യമം ഏരിയ കോഓഡിനേറ്റർ അബ്ദുൽ റഷീദ്, ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുള്ള എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.