പെരിന്തൽമണ്ണ: മാധ്യമം 'കുടുംബം' മാസികയും സുതാര്യ ഹെൽത്ത് കെയർ ആൻഡ് ഡയഗ്നോസ്റ്റിക്സും ചേർന്ന് വെള്ളിയാഴ്ച മുതൽ കോവിഡാനന്തര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. കോവിഡ് വന്നുപോയിട്ടുണ്ടോ എന്നറിയാനും വന്നുപോയവർക്ക് പ്രതിരോധ ആൻറിബോഡി ശരീരത്തിൽ ഉണ്ടായിട്ടുണ്ടോ എന്നറിയാനും കോവിഡ് വന്നുപോയവരിൽ ചിലരിൽ ഉണ്ടാകുന്ന വിട്ടുപോകാത്ത അസ്വസ്ഥതകൾക്കുള്ള കാരണങ്ങൾ കണ്ടെത്താനുമുള്ള ബേസിക് കോവിഡ് പാക്കേജ്, ജനറൽ കോവിഡ് പാക്കേജ്, അഡ്വാൻസ്ഡ് കോവിഡ് പാക്കേജ് എന്നിങ്ങനെ മൂന്ന് പരിശോധനകളാണ് ഒരുക്കിയിരിക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 1800 രൂപ വിലവരുന്ന ബേസിക് കോവിഡ് പാക്കേജ് 1200 രൂപക്കും 3000 രൂപ വിലവരുന്ന ജനറൽ കോവിഡ് പാക്കേജ് 2200 രൂപക്കും 8000 രൂപ വിലവരുന്ന അഡ്വാൻസ്ഡ് കോവിഡ് പാക്കേജ് 6000 രൂപക്കും ലഭിക്കും. കൂടാതെ ഒരുവർഷത്തേക്ക് മാധ്യമം 'കുടുംബം' മാസിക സൗജന്യമായി ലഭിക്കും. സുതാര്യ ഹെൽത്ത് കെയറിൽ ചെയ്യുന്ന തുടർപരിശോധനകൾക്ക് ഒരുവർഷത്തേക്ക് 10 ശതമാനം ഡിസ്‌കൗണ്ടുമുണ്ട്.
ജൂലൈ 31 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. എൻ.എ.ബി.എൽ, ഐ.സി.എം.ആർ, ഐ.എസ്.ഒ തുടങ്ങിയവയുടെ അംഗീകാരത്തോടെ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന സുതാര്യ ഹെൽത്ത് കെയർ ആൻഡ് ഡയഗനോസ്റ്റിക്സിലാണ് പരിശോധന. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: സുതാര്യ ഹെൽത്ത് കെയർ ആൻഡ് ഡയഗ്നോസ്റ്റിക്സ്, തറയിൽ ബസ്സ്റ്റാൻഡിന് സമീപം, ബൈപാസ് റോഡ്, പെരിന്തൽമണ്ണ. ഫോൺ: 9072 242 022, 9946 422 022, 04933 222 022.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.