പെരിന്തൽമണ്ണ: കെ.എസ്.ടി.പിയുടെ മേൽനോട്ടത്തിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന പെരിന്തൽമണ്ണ -പട്ടാമ്പി പാതയിൽ പട്ടാമ്പി റോഡിലെ ടാറിങ് സമയത്തിന് നടത്താൻ ആയില്ല. പൊടിയും ചളിയും ഉള്ള പാതയിൽ 3.5 കി.മീ ഭാഗം ഡിസംബർ അവസാനത്തോടെ ടാറിങ് നടത്തുമെന്ന് നജീബ് കാന്തപുരം എം.എൽ.എ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, റോഡ് ഇപ്പോഴും പൊടിയിൽ മുങ്ങിക്കിടക്കുകയാണ്. പൊടികാരണം കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ടാറിങ് വൈകുന്നതിൽ നാട്ടുകാർ ഉദ്യോഗസ്ഥരെയും എം.എൽ.എയെയും പ്രതിഷേധം നിരന്തരം അറിയിക്കുന്നുണ്ട്. പട്ടാമ്പി റോഡിലെ നിർമാണ പ്രവര്‍ത്തനം വേഗത്തിലാക്കാൻ എം.എല്‍.എ പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും അദ്ദേഹം സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന പട്ടാമ്പി റോഡ് ഡിസംബർ 31നകം ടാർ ചെയ്യുമെന്നായിരുന്നു ഉറപ്പ്. ജനുവരി ഒന്ന് മുതൽ പെരിന്തൽമണ്ണ -പട്ടാമ്പി റോഡ് ടാറിങ് ആരംഭിച്ചില്ലെങ്കിൽ ജനുവരി അഞ്ചു മുതൽ നജീബ് കാന്തപുരം എം.എല്‍.എ റോഡിലിരുന്ന് അനിശ്ചിത കാല സമരം പ്രഖ്യാപിച്ചു. ടാറിങ് തുടങ്ങും വരെയും സമരം തുടരുമെന്നും ഈ വിവരം മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.