പെരിന്തൽമണ്ണ: മാതൃശിശു ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതോടെ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി എത്തിയ ഗർഭിണികളെ പുതിയ സൗകര്യമൊരുക്കി രണ്ട് ഹാളുകളിലായി കിടത്തി. പ്രസവ വാർഡിലേക്കായി വേണ്ട സൗകര്യങ്ങൾ താൽക്കാലികമായെങ്കിലും ഒരുക്കാതെയാണ് മാതൃശിശു ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കിയത്.
ബുധനാഴ്ച രാവിലെയെത്തിയ പൂർണ ഗർഭിണികളായ അഞ്ച് സ്ത്രീകളെ കട്ടിലോ കിടക്കയോ ഇല്ലാത്തതിനാൽ സൗകര്യങ്ങൾ ഒരുക്കുന്നത് വരെ എട്ട് മണിക്കൂറോളം കസേരയിൽ ഇരുത്തി. വൈകീട്ട് അഞ്ചോടെയാണ് ഇവരിൽ ചിലർക്ക് കിടക്കാനിടം കിട്ടിയത്. രണ്ട് ഹാളിലായാണ് ഗർഭിണികളെ കിടത്തിയിട്ടുള്ളത്. പഴയ പ്രസവവാർഡിൽ പ്രസവം കഴിഞ്ഞ ഒരാളെയടക്കം 14 പേരെയും സമീപത്തെ കെട്ടിടത്തിൽ ചെറിയ ഹാളിൽ പ്രസവം കഴിഞ്ഞ മൂന്നുപേരെയടക്കം ഏഴുപേരുമടക്കം 21 പേരുണ്ട്. നിലവിലെ പ്രസവ വാർഡും മാതൃ-ശിശു ബ്ലോക്കും കോവിഡ് ആശുപത്രിയാക്കാൻ ഒരു മാസം മുമ്പ് തീരുമാനിച്ചതാണ്.
നിലവിലുള്ള രോഗികളെ മാറ്റാൻ രണ്ട് ദിവസം മുമ്പാണ് അറിയിപ്പെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.