പെരിന്തൽമണ്ണ: എസ്.എഫ്.ഐ 34ാം സംസ്ഥാന സമ്മേളനത്തിന് തിങ്കളാഴ്ച വൈകീട്ട് സ്വാഗത സംഘം ചെയർമാൻ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പതാക ഉയർത്തും. കൊടിമര ജാഥ ശനിയാഴ്ച കണ്ണൂരിലെ ധീരജ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ദീപശിഖ ജാഥ ആലപ്പുഴയിലെ ചാരുംമൂട് അഭിമന്യൂ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പര്യടനം തുടങ്ങി.
മഹാരാജാസ് കോളജിൽ നിന്ന് ഞായറാഴ്ച ആരംഭിക്കുന്ന പതാക ജാഥ തിങ്കളാഴ്ച പെരിന്തൽമണ്ണയിലെത്തും.പെരിന്തൽമണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ചൊവ്വാഴ്ച വൈകീട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 25ന് രാവിലെ 9.30ന് ഏലംകുളം ഇ.എം.എസ് സ്മാരക മന്ദിരത്തിൽ സംസ്‌കാരിക ചിന്തകൻ രാം പുനിയാനി ഉദ്‌ഘാടനം ചെയ്യും.
452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റിയംഗങ്ങളുമായി 537 പേർ പങ്കെടുക്കും. നാലുവർഷത്തിന് ശേഷമാണ് എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്. സംഘ്പരിവാർ അജണ്ടയുടെ ഭാഗമായി കാമ്പസുകളെയും പാഠ്യപദ്ധതികളെയും അക്കാദമിക കേന്ദ്രങ്ങളെയും വർഗീയവത്കരിക്കുന്നതും അനിവാര്യമായ ചെറുത്തുനിൽപ്പുകളും സമ്മേളനം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.